Posted On
date_range Updated On
date_range ഇന്ത്യൻ സ്‌കൂൾ റിഫ കാമ്പസ് സ്റ്റുഡന്റസ് കൗൺസിൽ സ്ഥാനമേറ്റു
മനാമ: ഇന്ത്യൻ സ്‌കൂൾ റിഫ കാമ്പസിൽ പുതുതായി തിരഞ്ഞെടുത്ത സ്റ്റുഡന്റസ് കൗൺസിൽ സ്ഥാനമേറ്റു. റിഫ കാമ്പസ് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ സ്‌കൂൾ എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗം (അക്കാദമിക്‌സ്) മുഹമ്മദ് ഖുർഷിദ് ആലം, പ്രിൻസിപ്പൽ പമേല സേവ്യർ, അധ്യാപകർ, വിദ്യാർഥികൾ എന്നിവർ പങ്കെടുത്തു.ഹെഡ് ബോയ് ആൽവിൻ കുഞ്ഞിപറമ്പത്ത്, ഹെഡ് ഗേൾ മറിയം അഹമ്മദ് ഫാത്തി ഇബ്രാഹിം, അസി. ഹെഡ് ബോയ് ബ്ലെസ്വിൻ ബ്രാവിൻ, അസി. ഹെഡ് ഗേൾ സ്വാതി ചവറട്ടിൽ സിജേഷ്, ഇക്കോ മോണിറ്റർ വത്തീൻ ഖാലിദ് എസ് അൽഹർബി എന്നിവരുടെ നേതൃത്വത്തിലാണ് വിദ്യാർഥി നേതാക്കൾ സ്ഥാനമേറ്റത്.ദേശീയ ഗാനത്തോടെ ആരംഭിച്ച പരിപാടിയിൽ പ്രിൻസിപ്പൽ പമേല സേവ്യർ സ്വാഗതം പറഞ്ഞു.
ചെയർമാൻ പ്രിൻസ് എസ് നടരാജൻ, സെക്രട്ടറി സജി ആന്റണി എന്നിവർ ആശംസകൾ നേർന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.