ഇന്ത്യൻ സ്കൂൾ റിഫ കാമ്പസിൽ നടന്ന അക്കാദമിക് അവാർഡ്ദാന ചടങ്ങ്
ഇന്ത്യൻ സ്കൂൾ റിഫ കാമ്പസ് അക്കാദമിക് അവാർഡ്ദാന ചടങ്ങ്
മനാമ: ഇന്ത്യൻ സ്കൂൾ റിഫ കാമ്പസ് 2022-23 വർഷത്തെ അക്കാദമിക് അവാർഡ്ദാന ചടങ്ങിൽ പഠനത്തിൽ മികവ് പുലർത്തിയ വിദ്യാർഥികളെ ആദരിച്ചു. വിദ്യാഭ്യാസ മന്ത്രാലയം റിസ്ക് അസസ്മെന്റ് ആൻഡ് ലീഗൽ അഫയേഴ്സ് ഡയറക്ടർ റീം അൽസാനേയ് മുഖ്യാതിഥിയായി.
എജുക്കേഷൻ സ്പെഷലിസ്റ്റ് സാറ സകരേയ ബുല്ലെ, സ്കൂൾ ചെയർമാൻ പ്രിൻസ് എസ്. നടരാജൻ, സെക്രട്ടറി സജി ആന്റണി, വൈസ് ചെയർമാൻ ജയഫർ മൈദാനി, എക്സിക്യൂട്ടിവ് കമ്മിറ്റി അംഗങ്ങളായ ബിനു മണ്ണിൽ വറുഗീസ്, എം.എൻ. രാജേഷ്, വി. അജയകൃഷ്ണൻ, മുഹമ്മദ് നയാസ് ഉല്ല, പ്രിൻസിപ്പൽ വി.ആർ. പളനിസ്വാമി, റിഫ കാമ്പസ് പ്രിൻസിപ്പൽ പമേല സേവ്യർ, സ്റ്റാഫ് പ്രതിനിധി ജോൺസൺ കെ. ദേവസ്സി എന്നിവർ സന്നിഹിതരായി.
പ്രിൻസിപ്പൽ പമേല സേവ്യർ സ്വാഗതം പറഞ്ഞു. അധ്യക്ഷപ്രസംഗം നടത്തിയ പ്രിൻസ് നടരാജൻ മികവ് പുലർത്തിയ വിദ്യാർഥികളെയും പിന്തുണയേകിയ അധ്യാപികമാരെയും രക്ഷിതാക്കളെയും അഭിനന്ദിച്ചു.
സജി ആന്റണി വിദ്യാർഥികളുടെ പഠനത്തിലും പാഠ്യേതര പ്രവർത്തനങ്ങളിലും നേടിയ മികവിനെ ആദരിക്കേണ്ടതിന്റെ പ്രാധാന്യം ഊന്നിപ്പറഞ്ഞു. ചടങ്ങുകൾക്ക് തുടക്കംകുറിച്ച് വിശിഷ്ടവ്യക്തികൾ ദീപം തെളിയിച്ചു. പഠനത്തിൽ മികവ് പുലർത്തിയ 425 വിദ്യാർഥികളെ ആദരിച്ചു. വിദ്യാർഥികളുടെ നൃത്തപരിപാടികൾ നടന്നു. ഹെഡ് ഗേൾ സെറ കിഷോർ, ഹെഡ് ബോയ് റെയ്ഹാൻ തോമസ് മാത്യു എന്നിവർ നന്ദി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.