ഇ​ന്ത്യ​ൻ സ്‌​കൂ​ൾ തെ​ര​ഞ്ഞെ​ടു​പ്പ്: പി.​പി.​എ​ക്ക് വി​ജ​യം

മ​നാ​മ: ഇന്ത്യൻ സ്‌കൂൾ എക്‌സിക്യൂട്ടീവ് കമ്മിറ്റിയിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ പ്രോഗ്രസ്സീവ് പാരന്റ്സ് അലയൻസിന് (പി.പി.എ) ഉജ്ജ്വല വിജയം. പി.പി.എ പാനലിൽ മത്സരിച്ച ആറ് സ്ഥാനാർഥികൾ വിജയം നേടിയപ്പോൾ യുണൈറ്റഡ് പാരന്റ്സ് പാനലിന്റെ (യു.പി.പി) ഭാഗമായി മൽസരിച്ച ചെയർമാൻ സ്ഥാനാർഥി ബിജു ജോർജിന് മാത്രമാണ് വിജയം നേടാനായത്. പി.പി.എ പാനലിൽ മത്സരിച്ച അഡ്വ. ബിനു മണ്ണിൽ, ഡോ. മുഹമ്മദ് ഫൈസൽ, വി. രാജ പാണ്ഡ്യൻ, രഞ്ജിനി എം. മേനോൻ, ബോണി ജോസഫ്, മിഥുൻ മോഹൻ എന്നിവർ വിജയിച്ചു.

അഡ്വ. ബിനു മണ്ണിൽ എക്‌സിക്യൂട്ടീവ് കമ്മിറ്റി ചെയർമാനാകും.ഏഴ് സ്ഥാനങ്ങളിലേക്ക് 22 പേരാണ് മത്സര രംഗത്തുണ്ടായിരുന്നത്. 2023-2026 കാലയളവിലേക്കുള്ള എക്‌സിക്യൂട്ടീവ് കമ്മിറ്റിയെയാണ് തെരഞ്ഞെടുത്തത്. പ്രോഗ്രസ്സീവ് പാരന്റ്സ് അലയൻസ് (പി.പി.എ), യുണൈറ്റഡ് പാരന്റ്സ് പാനൽ (യു.പി.പി), ഇന്ത്യൻ സ്കൂൾ പാരന്റ്സ് ഫോറം (ഐ.എസ്.പി.എഫ്) എന്നീ മൂന്നു പാനലുകൾ മൽസരരംഗത്തുണ്ടായിരുന്നു. സ്റ്റാഫ് പ്രതിനിധി സ്ഥാനത്തേക്ക് പാർവതി ദേവദാസൻ വിജയിച്ചു.വെള്ളിയാഴ്ച രാത്രി എട്ടിന് ആരംഭിച്ച വോട്ടെണ്ണൽ ശനിയാഴ്ച രാവിലെയാണ് അവസാനിച്ചത്. നാലുഘട്ടമായായിരുന്നു വോട്ടെണ്ണൽ. ആകെ 7500 ഓളം വോട്ടർമാരാണ് ഉള്ളത്.

അതിൽ 3500 ഓളം പേർ മാത്രമാണ് വോട്ടവകാശം വിനിയോഗിച്ചത്. റിട്ടേണിംഗ് ഓഫീസർമാരായ വി.കെ.തോമസ്, മുഹമ്മദ് ഗൗസ് മുഹമ്മദ് സലീം, അനീഷ് അഴീക്കൽ ശ്രീധരൻ എന്നിവർ തിരഞ്ഞെടുപ്പ് നടപടികൾ നിയന്ത്രിച്ചു.

തെരഞ്ഞെടുപ്പ് നടത്തിപ്പ് സുഗമമാക്കാൻ സഹകരിച്ച അധ്യാപകർ, അഡ്മിനിസ്ട്രേറ്റീവ് സ്റ്റാഫ്, രക്ഷിതാക്കൾ എന്നിവർക്ക് അവർ നന്ദി അറിയിച്ചു. വെള്ളിയാഴ്ച ജഷൻമാൽ ഓഡിറ്റോറിയത്തിൽ നടന്ന വാർഷിക ജനറൽ ബോഡി യോഗത്തിന്റെ (എ.ജി.എം) ആദ്യ അജണ്ടയായിരുന്നു തിരഞ്ഞെടുപ്പ്. സ്‌കൂൾ ചെയർമാൻ പ്രിൻസ് എസ്. നടരാജൻ, ഓണററി സെക്രട്ടറി സജി ആന്റണി, ഇ.സി അംഗങ്ങൾ, പ്രിൻസിപ്പൽ വി.ആർ പളനിസ്വാമി എന്നിവർ അധ്യാപകരുടെയും രക്ഷിതാക്കളുടെയും പിന്തുണക്ക് നന്ദി അറിയിച്ചു.


ര​ക്ഷി​താ​ക്ക​ൾ​ക്ക് ന​ന്ദി അ​റി​യി​ച്ചു

മ​നാ​മ: ഇ​ന്ത്യ​ൻ സ്‌​കൂ​ൾ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ബി​നു മ​ണ്ണി​ലി​ന്റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പാ​ന​ൽ സ്ഥാ​നാ​ർ​ഥി​ക​ളെ വി​ജ​യി​പ്പി​ച്ച ര​ക്ഷി​താ​ക്ക​ൾ​ക്ക് പ്രോ​ഗ്ര​സി​വ് പേ​ര​ന്റ്സ് അ​ല​യ​ൻ​സ് ന​ന്ദി അ​റി​യി​ച്ചു. പി.​പി.​എ പാ​ന​ലി​നെ തെ​ര​ഞ്ഞെ​ടു​ത്ത ര​ക്ഷി​താ​ക്ക​ൾ​ക്ക് ഇ​ൻ​ഡ​ക്സ് ബ​ഹ്‌​റൈ​ൻ ന​ന്ദി രേ​ഖ​പ്പെ​ടു​ത്തി. സ്‌​കൂ​ൾ എ​ന്ന നി​ല​യി​ൽ മ​റ്റെ​ല്ലാ വി​ഷ​യ​ങ്ങ​ളെ​ക്കാ​ളും ഉ​പ​രി​യാ​യി അ​ക്കാ​ദ​മി​ക് നി​ല​വാ​രം ഉ​യ​ർ​ത്തു​ന്ന​തി​നാ​വ​ശ്യ​മാ​യ സ​ത്വ​ര ന​ട​പ​ടി​ക​ളു​മാ​യി മു​ന്നോ​ട്ടു നീ​ങ്ങും എ​ന്ന വാ​ഗ്ദാ​ന​മാ​ണ് ര​ക്ഷി​താ​ക്ക​ൾ സ്വീ​ക​രി​ച്ച​തെ​ന്നും പ്ര​സ്താ​വ​ന​യി​ൽ പ​റ​ഞ്ഞു.



Tags:    
News Summary - Indian School Election: Victory for P.P.A.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.