മനാമ: ഇന്ത്യൻ സ്കൂൾ തെരഞ്ഞെടുപ്പ് ഫല പ്രഖ്യാപനത്തെ തുടർന്ന് ഇക്കഴിഞ്ഞ ശനിയാഴ്ച കേരളീയ സമാജത്തിലുണ്ടായ പ്രശ്നങ്ങൾ രണ്ട് മുൻ ഭാരവാഹികളുടെ സസ്പെൻഷനിൽ കലാശിച്ചു. സമാജം മുൻ വൈസ് പ്രസിഡൻറ് എം.എം.മാത്യു, അസി.സെക്രട്ടറി സന്തോഷ് ബാബു എന്നിവരെയാണ് അനിശ്ചിത കാലത്തേക്ക് സസ്പെൻഡ് ചെയ്തത്. ഇവരോട് വിശദീകരണം ആവശ്യപ്പെട്ടിട്ടുണ്ട്. കഴിഞ്ഞ ദിവസം ചേർന്ന സമാജം എക്സിക്യൂട്ടിവ് കമ്മിറ്റിയാണ് തീരുമാനമെടുത്തത്. സമാജത്തിൽ ആസൂത്രിതമായി സംഘർഷമുണ്ടാക്കുകയും ഭാരവാഹികളെ കയ്യേറ്റം ചെയ്യാൻ ശ്രമിക്കുകയും ചെയ്തു എന്നതാണ് ഇവർക്കെതിരായ ആരോപണം. സംഘർഷം ചിത്രീകരിക്കാൻ വീഡിയോഗ്രാഫറെ കൊണ്ടുവന്നു എന്നും പറയുന്നു.
ഇന്ത്യൻ സ്കൂളിൽ സമാജം പാനലിനെതിരെ മത്സരിച്ച് ജയിച്ച പി.പി.എ നേതാക്കളാണ് ഇൗ മാസം ഒമ്പതിന് ൈവകീട്ട് സമാജത്തിൽ എത്തിയത്.
അന്ന്, അവിടെ ‘പാട്ടുകൂട്ട’ത്തിെൻറ നേതൃത്വത്തിൽ സംഗീത പരിപാടി നടക്കുന്നതിനാൽ, ആ പരിപാടിക്കെത്തിയ ആളുകളും ഉണ്ടായിരുന്നു. ഇതിനിടയിൽ പി.പി.എ നേതാക്കൾ വിജയം ആഘോഷിച്ച് ലഡുവിതരണം തുടങ്ങി. ഇതിനിടെയാണ് വീഡിയോ ചിത്രീകരിക്കാൻ ആളെത്തിയത്.
ഇത് സമാജം ജന.സെക്രട്ടറി എൻ.കെ.വീരമണി തടഞ്ഞതോടെ കയ്യാങ്കളിയുടെ വക്കിലെത്തി. ഇൗ സംഭവത്തിന് നേതൃത്വം നൽകിയത് സസ്പെൻഷനിലായ രണ്ടുപേരാണ് എന്നാണ് സമാജം നേതൃത്വം പറയുന്നത്.
ലഡു വിതരണത്തിെൻറ പേരിൽ യാതൊരു പ്രശ്നങ്ങളും സമാജത്തിൽ ഉണ്ടായിട്ടില്ലെന്നും താനും ലഡു സ്വീകരിച്ചിരുന്നെന്നും ജന.സെക്രട്ടറി എൻ.കെ.വീരമണി പറഞ്ഞു. എന്നാൽ, മുൻകൂർ അനുമതിയില്ലാതെ വീഡിയോ ചിത്രീകരണം പാടില്ല എന്ന് പറഞ്ഞിട്ടുണ്ട്.
ഇത് അംഗീകരിക്കാതെ സംഘം ചേർന്ന് കൈയേറ്റം നടത്താനാണ് ശ്രമമുണ്ടായത്.ഇതേ തുടർന്നാണ് നടപടിയെന്ന് അദ്ദേഹം വ്യക്തമാക്കി.
എന്നാൽ, നടപടി ജനാധിപത്യ വിരുദ്ധമാണെന്നും തങ്ങളോടൊപ്പമുള്ളവരെ കൈയേറ്റം ചെയ്യാൻ ശ്രമിച്ചവർക്കെതിരെ യാതൊരു നടപടിയും ഉണ്ടായിട്ടില്ലെന്നും എതിർ പക്ഷത്തുള്ളവർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.