മനാമ: തങ്ങൾ അധികാരത്തിൽ വന്നാൽ ഇന്ത്യൻ സ്കൂളിൽ അടുത്ത മൂന്നുവര്‍ഷം ഫീസ് വർധിപ്പിക്കില്ലെന്ന് യു.പി.എ മുന്നണി ഭാരവാഹികൾ പറഞ്ഞു. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ഫീസ് വർധിപ്പിക്കില്ല എന്ന് വാഗ്ദാനം ചെയ്ത് അധികാരത്തിലേറിയ പി.പി.എ അതിൽ നിന്ന് പിന്നാക്കം പോവുകയായിരുന്നു. ബഹ്റൈൻ പൊതുസമൂഹത്തിെൻറ സഹകരണത്തോടെ സ്കൂളിെൻറ സാമ്പത്തിക നഷ്ടം കുറച്ചുകൊണ്ടുവരാനുള്ള പദ്ധതികളാണ് യു.പി.എ നടപ്പാക്കുക. ചെയ്യാന്‍ കഴിയുന്ന കാര്യങ്ങള്‍മാത്രം അടങ്ങുന്നതാണ് യു.പി. എ പ്രകടനപത്രിക.
കഴിഞ്ഞ രണ്ടുഭരണസമിതികളും ഉണ്ടാക്കിയ ഭീമമായ സാമ്പത്തിക ബാധ്യത തീര്‍ക്കാന്‍ കൃത്യമായ ആസൂത്രണമുള്ളവർക്ക് സാധിക്കും. അക്കാര്യത്തില്‍ യു.പി.എക്ക് പരിചയസമ്പന്നരുടെ നിരതന്നെയുണ്ട്. ആറു വര്‍ഷം സ്തുത്യര്‍ഹമായ ഭരണം കാഴ്ചെവച്ച് സ്കൂളിനെ സമസ്ത മേഖലയിലും ഉന്നതിയിലെത്തിച്ച മുന്നണിയാണ് യു.പി.എയുടെ മുഖ്യ നേതൃത്വം.
സ്കൂളിനെ ആ സുവർണ കാലഘട്ടത്തിലേക്ക് തിരികെയെത്തിക്കും. അവിശുദ്ധ കൂട്ടുകെട്ടുകളും താൽപര്യങ്ങളുമായാണ് പി.പി.എ, യു.പി.പി മുന്നണികൾ നീങ്ങുന്നത്. ഇക്കാര്യങ്ങൾ രക്ഷിതാക്കൾക്ക് മുന്നിൽ വിശദീകരിക്കും. സ്കൂളിൽ സി.സി.ടി.വി കാമറ സ്ഥാപിക്കാന്‍ കരാറിൽ ഏർപ്പെട്ടതിലും പ്രശ്നങ്ങളുണ്ടെന്ന് അവർ ആരോപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.