ഇന്ത്യൻ സ്കൂൾ കമ്യൂണിറ്റി സ്പോർട്സ് ഫെസ്റ്റ് 2023; ക്രിക്കറ്റ് ഫൈനൽ ഇന്ന്
മനാമ: ഇന്ത്യൻ സ്കൂൾ കമ്യൂണിറ്റി സ്പോർട്സ് ഫെസ്റ്റ് 2023ന്റെ ഭാഗമായ ക്രിക്കറ്റ് മത്സരങ്ങളുടെ ഫൈനൽ 13ന് നടക്കും. ഇന്ത്യൻ എംബസിയുടെ രക്ഷാകർതൃത്വത്തിലാണ് ക്രിക്കറ്റ് ടൂർണമെന്റ് സംഘടിപ്പിക്കുന്നത്.
ഇന്ത്യൻ സ്കൂൾ ഇസ ടൗൺ കാമ്പസിലെ ഫ്ലഡ്ലിറ്റ് ഗ്രൗണ്ടിൽ രാത്രി 7.30ന് മത്സരം ആരംഭിക്കും. മത്സരങ്ങൾക്ക് സാക്ഷ്യംവഹിക്കാൻ ഏവരെയും ക്ഷണിക്കുന്നതായി സ്കൂൾ ചെയർമാൻ പ്രിൻസ് എസ്. നടരാജൻ പറഞ്ഞു. എല്ലാ ടീമുകൾക്കും വെള്ളിയാഴ്ച ജഷൻമാൾ ഓഡിറ്റോറിയത്തിൽ ഇന്ത്യൻ എംബസി അധികൃതരുടെ സാന്നിധ്യത്തിൽ സർട്ടിഫിക്കറ്റ് സമ്മാനിക്കും. ഇന്ത്യൻ കമ്യൂണിറ്റി ഫെസ്റ്റിന്റെ ഭാഗമായ ക്രിക്കറ്റ് മത്സരങ്ങൾ കാണുന്നതിന് സ്കൂൾ സെക്രട്ടറി സജി ആന്റണിയും ഏവരെയും ക്ഷണിച്ചു.
കഴിഞ്ഞ ജൂണിൽ ആരംഭിച്ച ഏറ്റവും ദൈർഘ്യമേറിയ വാരാന്ത്യ ഷെഡ്യൂൾ ഫോർമാറ്റാണ് ഈ ടൂർണമെന്റെന്ന് സ്കൂൾ ഭരണ സമിതി അംഗം രാജേഷ് നമ്പ്യാർ പറഞ്ഞു.സ്പോർട്സ് ടീമുകൾ പങ്കെടുക്കുന്ന മാർച്ച് പാസ്റ്റും ഉണ്ടായിരിക്കുമെന്ന് കൺവീനർ ആദിൽ അഹമ്മദ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.