ഇ​ന്ത്യ​ൻ സ്​​കൂ​ൾ സം​ഘ​ടി​പ്പി​ച്ച സം​സ്​​കൃ​ത ദി​നാ​ഘോ​ഷ​ത്തി​ൽ​നി​ന്ന്

ഇ​ന്ത്യ​ൻ സ്​​കൂ​ൾ സം​സ്​​കൃ​ത ദി​നം ആ​ഘോ​ഷി​ച്ചു

മ​നാ​മ: ഇ​ന്ത്യ​ൻ സ്‌​കൂ​ൾ ഈ ​വ​ര്‍ഷ​ത്തെ സം​സ്​​കൃ​ത​ദി​നം വി​വി​ധ പ​രി​പാ​ടി​ക​ളോ​ടെ ആ​ഘോ​ഷി​ച്ചു. ഭ​ര​ണ​ഘ​ട​ന​യു​ടെ എ​ട്ടാം ഷെ​ഡ്യൂ​ൾ ഭാ​ഷ​ക​ളി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന സം​സ്‌​കൃ​ത​ത്തി​െൻറ പ്രാ​ധാ​ന്യം എ​ടു​ത്തു​പ​റ​ഞ്ഞ വി​ദ്യാ​ർ​ഥി​ക​ൾ ക്ലാ​സി​ക്‌ ഭാ​ഷ​യി​ലെ വി​വി​ധ വി​ഷ​യ​ങ്ങ​ളെ​ക്കു​റി​ച്ച് സം​സാ​രി​ച്ചു.

മി​ഡി​ൽ സെ​ക്​​ഷ​നി​ലെ​യും സീ​നി​യ​ർ സെ​ക്​​ഷ​നി​ലെ​യും വി​ദ്യാ​ർ​ഥി​ക​ൾ വി​വി​ധ പ​രി​പാ​ടി​ക​ളി​ൽ പ​ങ്കെ​ടു​ത്തു. നാ​രാ​യ​ണീ​യം, ഭ​ഗ​വ​ദ്ഗീ​ത എ​ന്നി​വ വി​ദ്യാ​ർ​ഥി​ക​ൾ പാ​രാ​യ​ണം ചെ​യ്​​തു. സം​സ്​​കൃ​ത ഗാ​ന​ങ്ങ​ൾ, ക​ഥ​ക​ൾ, പോ​സ്​​റ്റ​റു​ക​ൾ എ​ന്നി​വ വി​ദ്യാ​ർ​ഥി​ക​ൾ ഓ​ൺ​ലൈ​നി​ൽ അ​വ​ത​രി​പ്പി​ച്ചു. സം​സ്​​കൃ​ത അ​ധ്യാ​പി​ക മ​മ​ത മോ​ഹ​ന​ൻ പ​രി​പാ​ടി ഏ​കോ​പി​പ്പി​ച്ചു. മി​ഡി​ൽ സെ​ക്​​ഷ​ൻ ഹെ​ഡ് ടീ​ച്ച​ർ പാ​ർ​വ​തി ദേ​വ​ദാ​സ​ൻ മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തി.ക്ലാ​സി​ക്‌ ഭാ​ഷ​യാ​യ സം​സ്​​കൃ​തം ഇ​ന്ത്യ​ൻ നാ​ഗ​രി​ക​ത​യു​ടെ​യും സം​സ്​​കാ​ര​ത്തി​െൻറ​യും പ്ര​തി​ഫ​ല​ന​മാ​ണെ​ന്ന്​ ഇ​ന്ത്യ​ന്‍ സ്​​കൂ​ള്‍ ചെ​യ​ര്‍മാ​ന്‍ പ്രി​ന്‍സ് എ​സ്. ന​ട​രാ​ജ​ന്‍ സ​ന്ദേ​ശ​ത്തി​ൽ പ​റ​ഞ്ഞു.

ലോ​ക​ത്തി​ലെ പ്രാ​ചീ​ന ഭാ​ഷ​ക​ളി​ൽ ഒ​ന്നാ​യ സം​സ്​​കൃ​തം ഇ​ന്ത്യ​ൻ സം​സ്​​കാ​ര​ത്തി​ന് മു​ത​ൽ​ക്കൂ​ട്ടാ​ണെ​ന്ന്​ ഇ​ന്ത്യ​ന്‍ സ്​​കൂ​ള്‍ സെ​ക്ര​ട്ട​റി സ​ജി ആ​ൻ​റ​ണി പ​റ​ഞ്ഞു. സം​സ്​​കൃ​ത​ദി​നം സം​ഘ​ടി​പ്പി​ക്കു​ന്ന​തി​ൽ അ​ധ്യാ​പ​ക​രു​ടെ പ​രി​ശ്ര​മ​ങ്ങ​ളെ പ്രി​ൻ​സി​പ്പ​ൽ വി.​ആ​ർ. പ​ള​നി​സ്വാ​മി അ​ഭി​ന​ന്ദി​ച്ചു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.