നിറപ്പകിട്ടാർന്ന ചടങ്ങിൽ ഇന്ത്യൻ സ്‌കൂൾ  കിൻറർ ഗാർട്ടൻ കായികദിനം നടത്തി 

മനാമ: ഇന്ത്യൻ സ്‌കൂളിലെ പ്രഥമ കിൻറർ ഗാർട്ടൻ കായിക ദിനം റിഫ കാമ്പസിൽ വർണശബളമായ പരിപാടികളോടെ ആഘോഷിച്ചു. ‘കളർ സ്പ്ലാഷ്’ എന്ന പേരിൽ നാലും അഞ്ചും വയസുള്ള കുരുന്നുകൾക്കു വേണ്ടി മാത്രമായാണ്​ പരിപാടി നടത്തിയത്​. ഇതിൽ 1500ലേറെ കുട്ടികൾ പങ്കാളികളായി.  നിറപ്പകിട്ടാർന്ന ഡിസ്​പ്ലെയും ട്രാക് ഇനങ്ങളും കാണികളുടെ മനം കവർന്നു. 2016ലെ പാരാലിംപിക് ഗെയിംസിലും ലണ്ടനിൽ നടന്ന ലോക ചാമ്പ്യൻഷിപ്പിലും  സ്വർണമെഡൽ ജേതാവായ  ബഹ്​റൈനി കായികതാരം ഫാത്തിമ  റസാഖ് നേഥം  പരിപാടി ഉദ്ഘാടനം ചെയ്തു. ജീവിതത്തിലെ വെല്ലുവിളികളെ നിശ്ചയ ദാർഢ്യത്തോടെയും മനക്കരുത്തോടെയും നേരിടണമെന്ന് അവർ ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു. മികച്ച പ്രകടനം കാഴ്ചവെച്ച വിദ്യാർഥികളെയും അവരുടെ  രക്ഷിതാക്കളെയും ഫാത്തിമ  റസാഖ് അഭിനന്ദിച്ചു. സ്‌കൂൾ ചെയർമാൻ പ്രിൻസ് നടരാജൻ കായിക മത്സരത്തി​​െൻറ ആരംഭ പ്രഖ്യാപനം നടത്തി.

അക്കാദമിക കാര്യങ്ങളിലും പാ​േഠ്യതരപ്രവൃത്തികളിലും  മികവ് പുലർത്തുന്ന റിഫ കാമ്പസ് ടീമിനെ  പ്രിൻസ് നടരാജൻ അഭിനന്ദിച്ചു. സ്‌കൂൾ  വൈസ് ചെയർമാൻ മുഹമ്മദ് ഇഖ്ബാൽ, എക്സിക്യൂട്ടിവ് കമ്മിറ്റി അംഗങ്ങളായ ജെയ്​ഫർ മൈദാനി, സജി ആൻറണി, പ്രിൻസിപ്പൽ വി.ആർ.പളനിസ്വാമി, സ്​റ്റാഫ് പ്രതിനിധി പ്രിയ ലാജി, റിഫ കാമ്പസ്  പ്രിൻസിപ്പൽ സുധീർ കൃഷ്ണൻ, വൈസ് പ്രിൻസിപ്പൽ പമേല സേവ്യർ, ആനന്ദ് ആർ. നായർ എന്നിവർ സന്നിഹിതരായിരുന്നു. പൂർണമായും കിൻറർ ഗാർട്ടൻ  വിദ്യാർഥികളുടെ പങ്കാളിത്തത്തോടെ നടന്ന മത്സരം ഏവരുടെയും പ്രശംസ പിടിച്ചുപറ്റി. റിഫ കാമ്പസിലെ  അധ്യാപകരുടെ കീഴിൽ ഒരു മാസത്തെ പരിശീലനത്തിന്​ ശേഷമാണ്​ കായിക ദിനാഘോഷം നടന്നത്​. പരിപാടിയുടെ വിജയത്തിനായി പ്രയത്​നിച്ച അധ്യാപകരെ റിഫ കാമ്പസ് പ്രിൻസിപ്പൽ സുധീർ കൃഷ്ണൻ അഭിനന്ദിച്ചു. 

Tags:    
News Summary - indian school-bahrain-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.