സുധീർ ചെറുവാടിക്ക് ഇന്ത്യൻ ഇസ്ലാഹി സെൻറർ നൽകിയ യാത്രയയപ്പ്
മനാമ: പ്രവാസജീവിതത്തോട് വിടപറഞ്ഞ് സ്വദേശത്തേക്ക് മടങ്ങുന്ന ബഹ്റൈൻ ഇന്ത്യൻ ഇസ്ലാഹി സെൻററിെൻറ സാരഥിയും ജീവകാരുണ്യ മേഖലയിലെ സജീവ പ്രവർത്തകനുമായ സുധീർ ചെറുവാടിക്ക് യാത്രയയപ്പ് നൽകി. ഇസ്ലാഹി സെൻറർ വൈസ് പ്രസിഡൻറ്, സോഷ്യൽ മീഡിയ കോഓഡിനേറ്റർ, ഇഖ്റഅ ഇസ്ലാമിക് മദ്റസ അധ്യാപകൻ തുടങ്ങി ഒട്ടേറെ മേഖലകളിലെ അദ്ദേഹത്തിെൻറ മാതൃകാപരമായ പ്രവർത്തനങ്ങളിലൂടെ ഇസ്ലാഹി സെൻററിന് ഒരുപാട് മുന്നേറാൻ സാധിച്ചിച്ചതായി അധ്യക്ഷത വഹിച്ച പ്രസിഡൻറ് ഹംസ മേപ്പാടി അഭിപ്രായപ്പെട്ടു. ചടങ്ങിൽ ഇസ്ലാഹി സെൻറർ പ്രവർത്തകർ സുധീറിന് മെമന്റോ കൈമാറി. റഫാൻ സിറാജിെൻറ ഖിറാഅത്തോടെ ആരംഭിച്ച പരിപാടിയിൽ സെക്രട്ടറി നൂറുദ്ദീൻ ഷാഫി, റമീസ് പുളിക്കൽ, സഫീർ നരക്കോട്, ഷാജഹാൻ എടത്താനാട്ടുകര, ആഷിഖ്, പ്രസൂൺ, മുന്നാസ്, നൗഫൽ പാലക്കാട്, അസ്ഹർ എടത്തനാട്ടുകര, വനിത വിങ് കോഓഡിനേറ്റർ ഇസ്മത് ജൻസീർ എന്നിവർ സംസാരിച്ചു. സുധീർ ചെറുവാടി രചന നിർവഹിച്ച പുതിയ ഗാനം ചടങ്ങിൽ സലാം വളാഞ്ചേരി ആലപിച്ചു. ജനറൽ സെക്രട്ടറി സിറാജ് മേപ്പയൂർ സ്വാഗതവും ട്രഷറർ ജൻസീർ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.