ബഹ്റൈൻ ഇന്ത്യ എജുക്കേഷനൽ ആന്‍റ് കൾച്ചറൽ ഫോറം സംഘടിപ്പിച്ച സ്വാതന്ത്ര്യ ദിനാഘോഷത്തിൽ ചെയർമാൻ സോവിച്ചൻ ചെന്നാട്ടുശ്ശേരി പതാക ഉയർത്തുന്നു
മനാമ: ബഹ്റൈനിലെ സാമൂഹ്യ, സാംസ്കാരിക, വിദ്യാഭ്യാസ മേഖലയിലെ സജീവ സാന്നിധ്യമായ ബഹ്റൈൻ ഇന്ത്യ എജുക്കേഷനൽ ആന്‍റ് കൾച്ചറൽ ഫോറം സ്വാതന്ത്ര്യത്തിെന്റ 75ാം വാർഷികം ആഘോഷിച്ചു. ഓരോ ഇന്ത്യക്കാരനെയും ആവേശഭരിതമാക്കുന്ന സത്യാഗ്രഹങ്ങളുടെയും സമരപോരാട്ടങ്ങളുടെയും ഓർമ്മകൾ ഇരുമ്പുന്ന സുദിനത്തിൽ ചെയർമാൻ സോവിച്ചൻ ചെന്നാട്ടുശ്ശേരി പതാക ഉയർത്തി. പ്രസിഡന്‍റ് അലക്സ് ബേബി പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.
ഭാരവാഹികളായ അജിത്ത്, വിനോദ് ആറ്റിങ്ങൽ, സ്റ്റാൻലി, ബിജു എന്നിവർ സംസാരിച്ചു. ചാൾസ് സ്വാഗതവും വിനയചന്ദ്രൻ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.