ഇന്ത്യന്‍ ക്ലബ്ബ് ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പ് സമാപിച്ചു

മനാമ: ഇന്ത്യന്‍ ക്ലബ്ബി​​​െൻറ നേതൃത്വത്തിൽ സംഘടിപ്പിച്ച 5 എ സൈഡ് ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ ബലോച് ക്ലബ്ബ് വിജയിയായി. ടി. റിഫ ഫോര്‍ഡ് ചാലഞ്ചേഴ്‌സിനെ ഒന്നിനെതിരേ നാലു ഗോളുകള്‍ക്കാണ് ബലോച് ക്ലബ്ബ് പരാജയപ്പെടുത്തിയത്. സെമിയില്‍ വാദ ക്ലബ്ബിനെ തോൽപ്പിച്ചാണ്​ ബലോച് ക്ലബ്ബ് ഫൈനലില്‍ എത്തിയത്. അണ്ടര്‍ 14 ഫുട്‌ബോള്‍ വിഭാഗത്തില്‍ അല്‍സാദ് ക്ലബ്ബ് ഇന്ത്യന്‍ സ്‌കൂളിനെ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ പരാജയപ്പെടുത്തി. ഹോക്കി മല്‍സരത്തില്‍ ഹംഗ്കി റൂമേഴ്‌സ് ചാംപ്യന്‍മാരായി. ഓള്‍ഡ് മോങ്ക്‌സിനെയാണ് പരാജയപ്പെടുത്തിയത്. എക്‌സ്ട്രാ ടൈമിലേക്ക് നീണ്ട മല്‍സരത്തില്‍ ഒന്നിനെതിരേ രണ്ടു ഗോളുകള്‍ക്കാണ് ഹംഗറി റൂമേഴ്‌സ് വിജയിച്ചത്.

Tags:    
News Summary - indian club football championship-bahrain-gulfnews

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.