ഐ.സി.ആർ.എഫ് വാർഷിക വേനൽക്കാല അവബോധ പരിപാടിൽനിന്ന്
മനാമ: ഇന്ത്യൻ കമ്യൂണിറ്റി വെൽഫെയർ അസോസിയേഷൻ- ഐ.സി.ആർ.എഫ് വാർഷിക വേനൽക്കാല അവബോധ പരിപാടി തേർസ്റ്റ് ക്വെഞ്ചേഴ്സ് 2025 ആരംഭിച്ചു. കൊടും വേനലിൽ സുരക്ഷിതമായ തൊഴിൽ അന്തരീക്ഷം ഉറപ്പാക്കാനുള്ള തൊഴിൽ മന്ത്രാലയത്തിന്റെ സംരംഭവുമായി ചേർന്ന്, ഐ.സി.ആർ.എഫ് ബഹ്റൈൻ വിവിധ ജോലിസ്ഥലങ്ങളിൽ വെള്ളം, ജ്യൂസ്, ലബൻ, ഓറഞ്ച്, ആപ്പിൾ, വാഴപ്പഴം എന്നിവ വിതരണം ചെയ്യും. ഈ വർഷം ആഭ്യന്തര മന്ത്രാലയം, തൊഴിൽ മന്ത്രാലയം, എൽ.എം.ആർ.എ, ഐ.ഒ.എം എന്നിവയുടെ പിന്തുണയോടെയാണ് പരിപാടി നടക്കുന്നത്. 2025 ജൂൺ 21 ശനിയാഴ്ച സല്ലാക്കിലെ സെബാർകോ വർക്ക്സൈറ്റിൽ നടന്ന ആദ്യ പരിപാടിയിൽ ഏകദേശം 500 തൊഴിലാളികൾ പങ്കെടുത്തു.
ജനറൽ സെക്രട്ടറി അനീഷ് ശ്രീധരൻ അതിഥികളായി എത്തിയ ആഭ്യന്തര മന്ത്രാലയത്തിൽ നിന്നുള്ള ക്യാപ്റ്റൻ നൂറ ഫുവാദ് അൽ തമീമി, മിസ് നെദൽ അബ്ദുല്ല അൽ അലവി, മുഹമ്മദ് എ റസൂൽ അൽ സബാഹ്, ഹുസൈൻ ഇസ്മാഈൽ അവാദ്, അബ്ദുർറസൂൽ ഇബ്രാഹീം അൽജനുസാനി, തൊഴിൽ മന്ത്രാലയത്തിൽ നിന്നുള്ള ഹസൻ അൽഅറാദി - ഒക്കുപേഷനൽ സേഫ്റ്റി ആൻഡ് ഹെൽത്ത് ഇൻസ്പെക്ഷൻ മേധാവി, ഹുസൈൻ അൽ ഹുസൈനി, എൽ.എം.ആർ.എയിൽനിന്നുള്ള ഫഹദ് അൽബിനാലി, സെബാർകോ കമ്പനിയുടെ ഫിനാൻസ് ഡയറക്ടർ ജോസ് പീഡിയാക്കൽ എന്നിവരെ സ്വാഗതം ചെയ്തു.
തൊഴിലാളികളുടെ ക്ഷേമത്തിനായി മന്ത്രാലയങ്ങൾ സ്വീകരിച്ച ശ്രമങ്ങളെ ചെയർമാൻ അഡ്വ. വി.കെ. തോമസ് അഭിനന്ദിച്ചു. വേനൽക്കാലത്ത് സ്വീകരിക്കേണ്ട ആരോഗ്യ, സുരക്ഷ മുൻകരുതലുകളെക്കുറിച്ച് ഉപദേഷ്ടാവ് ഡോ. ബാബു രാമചന്ദ്രൻ സംസാരിച്ചു. കോഓഡിനേറ്റർ ഫൈസൽ മടപ്പള്ളി, അംഗങ്ങളായ അരുൾദാസ് തോമസ്, പ്രകാശ് മോഹൻ, പങ്കജ് നല്ലൂർ, സുരേഷ് ബാബു, ഉദയ് ഷാൻഭാഗ്, മുരളീകൃഷ്ണൻ, അജയകൃഷ്ണൻ, ചെമ്പൻ ജലാൽ, സുനിൽ കുമാർ, സാന്ദ്ര പന്ന, അൽതിയ ഡിസൂസ, രുചി ശർമ, ജോൺ, രുചി ശർമ, ശിവകുമാർ, ജോൺ ഫിലിപ്പ് എന്നിവർ സന്നിഹിതരായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.