ശംസുദ്ദീൻ സുഹ്രി (പ്രസിഡന്റ്), സുൽഫിക്കർ അലി അയിരൂർ (ജനറൽ സെക്രട്ടറി), ഇർഷാദ് ആറാട്ടുപുഴ (ഫിനാൻസ് സെക്രട്ടറി)
മനാമ: തല ഉയർത്തി നിൽക്കാം എന്ന ശീർഷകത്തിൽ നടത്തിയ മെംബർഷിപ് കാമ്പയിന് ശേഷം നടന്ന റിഫ വാർഷിക കൗൺസിൽ ശംസുദ്ദീൻ സുഹ്രിയുടെ അധ്യക്ഷതയിൽ ഐ.സി.എഫ്. നാഷനൽ എജുക്കേഷനൽ സെക്രട്ടറി റഫീഖ് ലത്തീഫി ഉദ്ഘാടനം ചെയ്തു ശംസുദ്ദീൻ സുഹ്രി (പ്രസിഡന്റ്), സുൽഫിക്കർ അലി അയിരൂർ ( ജനറൽ സെക്രട്ടറി,) ഇർഷാദ് ആറാട്ടുപുഴ (ഫിനാൻസ് സെക്രട്ടറി) എന്നിവരാണ് റിഫ റീജിയൻ കമ്മിറ്റിയുടെ പുതിയ ഭാരവാഹികൾ.
ഡെപ്യൂട്ടി പ്രസിഡന്റുമാരായി പി.എം അബ്ദുസ്സലാം മുസ്ലിയാർ, ഉമ്മർഹാജി പെരുമ്പടപ്പ്, അബ്ദുൽ അസീസ് ഹാജി കൊടുമയിൽ എന്നിവരെയും സെക്രട്ടറിമാരായി അബ്ദുൽ ജലീൽ (ഓർഗനൈസിങ് ആൻഡ് ട്രെയിനിങ്), ആഷിഫ് നന്തി (അഡ്മിനിസ്ട്രേഷൻ ആൻഡ് ഐ.ടി), സുഫൈർ സഖാഫി അൽ ഫലാഹി ( പി.ആർ ആൻഡ് മീഡിയ ), അഫ്സൽ എറണാകുളം (വുമൺ എംപവർമെന്റ് ), നാസർ തിക്കോടി (തസ്കിയ ), ലുക്മാനുൽ ഹകീം (ഹാർമണി ആൻഡ് എമിനൻസി), അലവി സൈനി ( മോറൽ എജ്യുക്കേഷൻ ), താരീഖ് അൻവർ പൂനൂർ (നോളജ്), സിദ്ധീഖ് ഹാജി കണ്ണപുരം (പബ്ലിക്കേഷൻ), ഉസ്മാൻ സുലൈമാൻ (വെൽഫെയർ ആൻഡ് സർവിസ് ), നൗഫൽ കരുനാഗപ്പള്ളി, (ഇക്കണോമിക് ) എന്നിവരെയും തെരഞ്ഞടുത്തു.
റിഫ സുന്നി സെന്ററിൽ നടന്ന വാർഷിക കൗൺസിലിൽ അതത് സമിതി സെക്രട്ടറിമാർ വാർഷിക പ്രവര്‍ത്തന റിപ്പോർട്ടുകൾ അവതരിപ്പിച്ചു. ഐ.സി.എഫ് നാഷനൽ ദഅവാ പ്രസിഡന്റ് അബൂബക്കർ ലത്തീഫി നടമ്മൽ പൊയിൽ, നാഷനൽ വെൽഫെയർ സെക്രട്ടറി നൗഫൽ മയ്യേരി എന്നിവർ പുനഃസംഘടന നടപടികൾക്ക് നേതൃത്വം നൽകി.നാഷണൽ കാബിനറ്റ് അംഗങ്ങളായ സുലൈമാൻ ഹാജി, മുസ്തഫ ഹാജി കണ്ണപുരം എന്നിവർ കൗണ്‍സിലിന് ആശംസയർപ്പിച്ചു. സുൽഫിക്കർ അലി അയിരൂർ സ്വാഗതവും ഇ. അബ്ദുൽ ജലീൽ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.