ഐ.സി.എഫ് മുതഅല്ലിം സ്കോളർഷിപ് വിതരണം
മനാമ: ഇന്ത്യൻ കൾച്ചറൽ ഫൗണ്ടേഷൻ (ഐ.സി.എഫ്) ബഹ്റൈൻ നൽകി വരുന്ന മുതഅല്ലിം സ്കോളർഷിപ് പദ്ധതിയുടെ ഈ വർഷത്തെ വിതരണം പൂർത്തിയായി.
കേരളത്തിലെ വിവിധ കോളേജുകളിൽ നിന്നായി തെരെഞ്ഞെടുക്കപ്പെട്ട 150 വിദ്യാർഥികൾക്കാണ് സ്കോളർഷിപ് വിതരണം.
വിദ്യാഭ്യാസ മേഖലയിൽ ഐ.സി.എഫ് നടപ്പിലാക്കുന്ന ബഹുമുഖ പ്രവർത്തന പദ്ധതികളിലൊന്നാണ് മുതഅല്ലിം സ്കോളർഷിപ് പുതുവർഷത്തോടനുബന്ധിച്ച് ഐ.സി.എഫ് പുറത്തിറക്കുന്ന ബഹുവർണ കലണ്ടർ വിതരണത്തിലൂടെയാണ് സ്കോളർഷിപ് ഫണ്ട് സമാഹരിക്കുന്നത്.
വിവിധ സ്ഥാപനങ്ങളിൽ നടന്ന സ്കോളർഷിപ് വിതരണത്തിന് സമസ്ത കേരള ജംഇയ്യത്തുൽ ഉലമ ഉപാദ്ധ്യക്ഷൻ സയ്യിദ് അലി ബാഫഖി തങ്ങൾ, സമസ്ത മുശാവറ അംഗങ്ങളായ മഞ്ഞപ്പറ്റ ഹംസ മുസ് ലിയാർ, കൊമ്പം കെ. പി. മുഹമ്മദ് മുസ് ലിയാർ. കേരള മുസ് ലിം ജമാഅത്ത് ജില്ലാ പ്രസിഡന്റ് കൂറ്റമ്പാറ അബ്ദുറഹ്മാൻ ദാരിമി, വടശ്ശേരി ഹസ്സൻ മുസ് ലിയാർ , ഇസ്സുദ്ധീൻ സഖാഫി കൊല്ലം , എസ്.വൈ.എസ് സംസ്ഥാന സെക്രട്ടറി ഡോ. മുഹമ്മദ് കുഞ്ഞി സഖാഫി എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.