Posted On
date_range Updated On
date_range മനുഷ്യക്കടത്ത് കേസ്: പ്രതികൾക്ക് തടവും പിഴയും
മനാമ: മനുഷ്യക്കടത്തുമായി ബന്ധപ്പെട്ട കേസിലെ പ്രതികൾക്ക് ഹൈ ക്രിമിനൽ കോടതി അഞ്ചു വർഷം തടവും 2000 ദീനാർ പിഴയും വിധിച്ചു.
തൊഴിൽ നൽകാമെന്ന് മോഹിപ്പിച്ച് യുവതികളെ ബഹ്റൈനിലെത്തിക്കുകയും ശേഷം ഇരകളുടെ സമ്മതമില്ലാതെ അനാശാസ്യ പ്രവർത്തനത്തിന് പ്രേരിപ്പിക്കുകയും അതിലൂടെ പണം സമ്പാദിക്കുകയുമായിരുന്നു. പരാതി ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ പ്രതികളെ ചോദ്യംചെയ്യുകയും കുറ്റം സ്ഥിരീകരിക്കുകയുമായിരുന്നു. ഇതിനെ തുടർന്നാണ് കോടതി ഏഷ്യൻ വംശജരായ പ്രതികൾക്ക് ശിക്ഷ വിധിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.