പ്രതീകാത്മക ചിത്രം
Posted On
date_range Updated On
date_range മനുഷ്യക്കടത്ത്: നിരവധി പ്രതികൾ അറസ്റ്റിൽ
മനാമ: മനുഷ്യക്കടത്ത് റാക്കറ്റിൽ ഉൾപ്പെട്ടതായി സംശയിക്കപ്പെടുന്ന നിരവധി പ്രതികളെ അറസ്റ്റു ചെയ്തു. ഇവരെ കോടതി നടപടികൾക്ക് വിധേയരാക്കുമെന്ന് പബ്ലിക് പ്രോസിക്യൂഷൻ അറിയിച്ചു.
പ്രതികൾ തങ്ങളെ ശമ്പളമില്ലാതെ ജോലി ചെയ്യാൻ നിർബന്ധിക്കുന്നതായി ചൂണ്ടിക്കാട്ടി ഇരകളായ സ്ത്രീകൾ, പൊലീസ് ഉദ്യോഗസ്ഥർക്ക് പരാതി നൽകിയിരുന്നു. വിസമ്മതിച്ചാൽ മർദിക്കുന്നുണ്ടെന്നും പരാതിയിൽ ചൂണ്ടിക്കാട്ടിയിരുന്നു.
മനുഷ്യക്കടത്ത് തടയുന്നതിനുള്ള ദേശീയ കമ്മിറ്റി നടത്തുന്ന പ്രവാസി സംരക്ഷണ കേന്ദ്രത്തിലാണ് സ്ത്രീകളെ ഇപ്പോൾ പാർപ്പിച്ചിരിക്കുന്നത്. മറ്റ് വിശദാംശങ്ങൾ അധികൃതർ വെളിപ്പെടുത്തിയിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.