Posted On
date_range Updated On
date_range മനുഷ്യക്കടത്ത്: ഏഷ്യക്കാരിക്ക് തടവും പിഴയും
മനാമ: മനുഷ്യക്കടത്തുമായി ബന്ധപ്പെട്ട പ്രതിക്ക് 10 വർഷം തടവും 2,000 ദിനാർ പിഴയും ഒന്നാം ഹൈക്രിമിനൽ കോടതി വിധിച്ചു. ഏഷ്യക്കാരിയായ പ്രതിയെ ശിക്ഷ കാലാവധിക്കുശേഷം നാടുകടത്താനും വിധിയുണ്ട്. വീട്ടുജോലിക്കെന്ന വ്യാജേന യുവതിയെ ബഹ്റൈനിലെത്തിക്കുകയും പുറത്തേക്ക് പോകാൻ കഴിയാത്ത തരത്തിൽ ഹോട്ടൽ മുറിയിൽ പാർപ്പിക്കുകയും അനാശാസ്യത്തിന് പ്രേരിപ്പിക്കുകയുമായിരുന്നു. സമ്മതമില്ലാതെ പണത്തിനായി മറ്റുള്ളവർക്ക് കാഴ്ചവെക്കാനാണ് ശ്രമം നടന്നത്. എന്നാൽ യുവതി ഇവിടെനിന്ന് രക്ഷപ്പെടുകയും പൊലീസിൽ കേസ് നൽകുകയുമായിരുന്നു. അതിജീവിതയെ മനുഷ്യക്കടത്ത് വിരുദ്ധ ദേശീയ കമ്മിറ്റിക്ക് കീഴിലുള്ള അഭയ കേന്ദ്രത്തിലാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.