Posted On
date_range Updated On
date_range മനുഷ്യക്കടത്ത് കേസ്: മൂന്നു പേർ പിടിയിൽ
മനാമ: മനുഷ്യക്കടത്തുമായി ബന്ധപ്പെട്ട പരാതിയെ തുടർന്ന് മൂന്നുപേർ പിടിയിലായതായി അഡ്വക്കറ്റ് ജനറൽ വ്യക്തമാക്കി. ജോലി വാഗ്ദാനംചെയ്ത് ബഹ്റൈനിലെത്തിച്ച രണ്ട് യുവതികളെ അനാശാസ്യത്തിന് പ്രേരിപ്പിച്ച സാഹചര്യത്തിലാണ് ഇരകൾ പരാതി നൽകിയത്.
ചോദ്യംചെയ്യലിൽ പ്രതികൾ കുറ്റം സമ്മതിക്കുകയും ഇവരുടെ കേസ് വിധി പറയുന്നതിനായി ഹൈ ക്രിമിനൽ കോടതിക്ക് കൈമാറിയിരിക്കുകയുമാണ്. അതിജീവിതകളെ അഭയകേന്ദ്രത്തിലാക്കാനും അഡ്വക്കറ്റ് ജനറൽ ഉത്തരവിട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.