Posted On
date_range Updated On
date_range മനുഷ്യക്കടത്ത്: ഏഷ്യക്കാർ റിമാൻഡിൽ
മനാമ: മനുഷ്യക്കടത്തുമായി ബന്ധപ്പെട്ട് രണ്ടുപേർ പിടിയിലായതായി അഡ്വക്കറ്റ് ജനറൽ വ്യക്തമാക്കി. ഇവരുടെ കീഴിലുള്ള രണ്ടു പേരുടെ സ്വാതന്ത്ര്യം തടയുകയും ഇവരെ ഉപയോഗപ്പെടുത്തി അനാശാസ്യ പ്രവർത്തനത്തിലൂടെ പണം സമ്പാദിക്കാൻ ശ്രമിക്കുകയും ചെയ്തെന്നാണ് കേസ്. ഏഷ്യക്കാരായ പ്രതികളെ നിയമ നടപടികൾ പൂർത്തീകരിക്കുന്നതിന്റെ ഭാഗമായി റിമാൻഡ് ചെയ്യാൻ ഉത്തരവുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.