മനാമ: സിവില്‍ സേവനത്തിനുള്ള ജി.സി.സി വിശിഷ്ട മെഡല്‍ ലഭിച്ച പൊതുമരാമത്ത്-മുനിസിപ്പൽ-നഗരാസൂത്രണ കാര്യ മന്ത്ര ാലയത്തിലെ റോഡ്സ് കാര്യ അസി. അണ്ടര്‍ സെക്രട്ടറി ഹുദ അബ്ദുല്ല ഫഖ്റുവിനെ മന്ത്രി ഇസാം ബിന്‍ അബ്ദുല്ല ഖലഫ് ആദരിച്ചു. ബഹ്റൈനില്‍ നിന്ന് അഞ്ച് പേര്‍ക്കാണ് ഇത്തരത്തില്‍ മികച്ച സേവനത്തിന് അവാര്‍ഡ് ലഭിച്ചത്. സിവില്‍ സേവന, അഡ്മിനിസ്ട്രേഷന്‍ വളര്‍ച്ചാ മേഖലയുമായി ബന്ധപ്പെട്ട് നടന്ന ജി.സി.സി മന്ത്രിമാരുടെയും അതോറിറ്റി ചീഫുകളുടെയും 16 ാമത് യോഗത്തിലാണ് അവാര്‍ഡുകള്‍ പ്രഖ്യാപിച്ചത്.
ഒമാനില്‍ നടന്ന യോഗത്തില്‍ പൊതുമരാമത്ത്-മുനിസിപ്പല്‍-നഗരാസൂത്രണ കാര്യ മന്ത്രാലയത്തിലെ എഞ്ചിനീയറിങ് മേഖലയുടെ വികസനത്തില്‍ അവര്‍ വഹിച്ച പങ്ക് പരിഗണിച്ചായിരുന്നു അവാര്‍ഡ്. വിവിധ തരം സേവനങ്ങള്‍ നടപ്പാക്കാന്‍ അവരുടെ പ്രവര്‍ത്തനങ്ങള്‍ വഴി സാധിച്ചതായി മന്ത്രി വിലയിരുത്തി. കൂടുതല്‍ വാഹനങ്ങളെ ഉള്‍ക്കൊള്ളുന്ന രൂപത്തില്‍ റോഡ് വികസനം സാധ്യമാക്കാനും അവരുടെ എഞ്ചിനീയറിങ് വൈഭവം കൊണ്ട് സാധ്യമായിട്ടുണ്ട്. തനിക്ക് വിവിധ മേഖലകളില്‍ നിന്ന് ലഭിച്ചു കൊണ്ടിരിക്കുന്ന പിന്തുണക്ക് അവര്‍ മന്ത്രിക്ക് പ്രത്യേകം നന്ദി പ്രകാശിപ്പിച്ചു. മന്ത്രാലയത്തിലെ മുഴുവന്‍ ഉദ്യോഗസ്ഥര്‍ക്കും ജീവനക്കാര്‍ക്കുമായി ഈ സന്തോഷം പങ്കു വെക്കുന്നതായും അവര്‍ കൂട്ടിച്ചേര്‍ത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.