???????????? ??? ??????? ??????? ?????? ??????? ???? ??????? ???? ????????? ???????? ??????????

വിപുലീകരിച്ച ഹൂറ ഹെല്‍ത് സെൻറര്‍ മന്ത്രി ഉദ്ഘാടനം ചെയ്തു

മനാമ: വിപുലീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് ശേഷം ഹൂറ ഹെല്‍ത് സ​െൻറര്‍ ആരോഗ്യ മന്ത്രി ഫാഇഖ ബിന്‍ത് സഈദ് അസ്സാലിഹ് ഉദ്ഘാടനം ചെയ്തു. ഹൂറ^ഗുദൈബിയ നിവാസികളുടെ ആരോഗ്യ സേവന ആവശ്യങ്ങള്‍ പരിഗണിക്കുന്നതിന് പ്രധാനമന്ത്രി പ്രിന്‍സ് ഖലീഫ ബിന്‍ സല്‍മാന്‍ ആല്‍ഖലീഫയുടെ നിര്‍ദേശമനുസരിച്ചാണ് വിപുലീകരണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കിയതെന്ന് മന്ത്രി വ്യക്തമാക്കി.വിവിധ സേവനങ്ങള്‍ക്കായി ആവശ്യമായ സംവിധാനങ്ങള്‍ ഒരുക്കിയിട്ടുണ്ടെന്ന് മന്ത്രി ഉറപ്പു വരുത്തി. പ്രദേശത്തെ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് സര്‍ക്കാര്‍ നല്‍കുന്ന പിന്തുണ  മികച്ചതാണെന്ന് പാര്‍ലമ​െൻറ്​ അംഗം ആദില്‍ അസൂമി പറഞ്ഞു. ജനങ്ങളുടെ ആവശ്യങ്ങള്‍ പരിഗണിക്കുന്നതിന്​ സര്‍ക്കാറും    പാര്‍ലമ​െൻറും തമ്മില്‍ സഹകരണം ശക്തമാക്കിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

 

Tags:    
News Summary - hoora helth center inauguration bahrin gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.