ടീൻ ഇന്ത്യ രക്ഷാധികാരി എം എം സുബൈർ ഷൈനിങ് സ്റ്റാർ പ്രതിഭാ സംഗമം ഉദ്ഘാടനം ചെയ്യുന്നു

ഉന്നതവിജയം നേടിയ വിദ്യാർഥികളെ ആദരിച്ചു

മനാമ: സി.ബി.എസ്.ഇ 10, 12 പൊതു പരീക്ഷകളിൽ വിജയിച്ച ഫ്രൻഡ്സ് കുടുംബത്തിലെ വിദ്യാർഥികളെ ആദരിച്ചു. സിഞ്ചിലെ ഫ്രൻഡ്സ് സെൻ്ററിൽ നടന്ന "ഷൈനിങ് സ്റ്റാർ" പ്രതിഭാ സംഗമം പ്രസിഡന്റ് എം.എം സുബൈർ ഉദ്ഘാടനം ചെയ്തു. മുഖ്യാതിഥിയായിരുന്ന സാമൂഹിക പ്രവർത്തകൻ റഫീഖ് അബ്ദുല്ല, വൈസ് പ്രസിഡന്റമാരായ ജമാൽ ഇരിങ്ങൽ, സഈദ് റമദാൻ നദ് വി, അസി. ജനറൽ സെക്രട്ടറി സക്കീർ ഹുസൈൻ, വനിതാവിഭാഗം ആക്റ്റിങ് പ്രസിഡന്റ് സൗദ പേരാമ്പ്ര എന്നിവർ വിജയികൾക്ക് മൊമെൻ്റോ നൽകി ആദരിച്ചു.

+2 പരീക്ഷയിൽ വിജയിച്ച റാനിയ ഫാത്തിമ, ആയിശ യുസ് റ, നദീം നൗഷാദ്, ഫജ്ർ സാലിഹ്, തയ്യിബ ആശിഖ്, ഹന്നത്ത് നൗഫൽ, സിയ ഷഫീഖ്, ഹൈഫ അബ്ദുൽ ഹഖ്, ഷഹ്സീന സൈനബ്, മിൻഹ നിയാസ്, റിദ് വാൻ അഹ്മദ് എന്നിവർ ആദരം ഏറ്റുവാങ്ങി. പത്താം ക്ലാസ് പൊതു പരീക്ഷയിൽ വിജയികളായ ഫാത്തിമ നസ് റീൻ, നഷ് വ ബഷീർ, സഫ ശാഹുൽ ഹമീദ്, മുഹമ്മദ് ഹസനുൽ ബന്ന, ഖദീജ സഫ്ന, അയിശ നൗറീൻ, ദിയ നസീം, ദിയ ഫാത്തിമ , ഹാറൂൻ ശമീം, ഇസ്സ യൂനുസ്, ഹംദാൻ സാലിഹ്, ഫിദ അശ്റഫ്, മുഹമ്മദ് ആദിൽ നൗഷാദ്, ഫിരിഷ്ത ഫഹദ്, നിദാൽ ഹമീദ്, അയിശ തമന്ന, വി. എം ആമിർ, ഹന ഫാത്തിമ, തയ്യിബ് ആശിഖ്, മിന്നത് നൗഫൽ, സിയ സാജിദ്, സന ഫാത്തിമ‌, മിൻഹ നൂർജഹാൻ, ഹാസിം നൗമൽ, ശൈഖ ഫാത്തിമ എന്നിവർ ആദരം ഏറ്റുവാങ്ങി.

ദിയ നസീമിൻ്റെ പ്രാർഥനയോടെ ആരംഭിച്ച പരിപാടിയിൽ ജനറൽ സെക്രട്ടറി മുഹമ്മദ് മുഹ്‌യുദ്ദീൻ സ്വാഗതമാശംസിക്കുകയും ടീൻ ഇന്ത്യ വകുപ്പ് സെക്രട്ടറി റഷീദ സുബൈർ നന്ദി പറയുകയും ചെയ്തു. ഷദ ഷാജി പരിപാടിയുടെ അവതാരക ആയിരുന്നു. ടീൻ ഇന്ത്യ വനിത വിഭാഗം കൺവീനർ ലുലു അബ്ദുൽ ഹഖ്, ഉപദേശക സമിതിയംഗം യൂനുസ് സലീം, മിശാൽ, മുഹമ്മദ് ഷാജി, ബുഷ്റ ഹമീദ്, ഫസീല അബ്ദുല്ല, അമൽ സുബൈർ തുടങ്ങിയവർ പരിപാടിക്ക് നേതൃത്വം നൽകി.


Tags:    
News Summary - Honored the students who achieved high success

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.