സൈബർ സുരക്ഷ കേന്ദ്രം ആഭ്യന്തരമന്ത്രി സന്ദർശിച്ചു

മനാമ: നാഷനൽ സൈബർ സെക്യൂരിറ്റി സെന്‍റർ ആഭ്യന്തരമന്ത്രി കേണൽ ജനറൽ ശൈഖ് റാശിദ് ബിൻ അബ്ദുല്ല ആൽ ഖലീഫ സന്ദർശിച്ചു. സെന്‍ററിന്‍റെ പ്രവർത്തനങ്ങളും പദ്ധതികളും അദ്ദേഹം നേരിൽ കണ്ട് മനസ്സിലാക്കുകയും കൂടുതൽ മെച്ചപ്പെട്ട രൂപത്തിൽ പ്രവർത്തിക്കുന്നതിന് പിന്തുണ വാഗ്ദാനം ചെയ്യുകയും ചെയ്തു. സൈബർ സുരക്ഷ ഇക്കാലത്ത് വളരെ സുപ്രധാനമായ ഒന്നാണെന്നും സംവിധാനങ്ങളും ഉപകരണങ്ങളും നിരന്തരമായ പരിശോധനക്കും നിരീക്ഷണത്തിനും വിധേയമാക്കണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. സൈബർ ആക്രമണങ്ങൾ തിരിച്ചറിയാനും പ്രതിരോധ നടപടികൾ ഉചിതസമയത്ത് സ്വീകരിക്കാനും സാധിക്കേണ്ടതുണ്ട്. സൈബർ ആക്രമണങ്ങളെ കുറിച്ച് മുൻധാരണയുള്ളതോടൊപ്പം അതിനെ ചെറുക്കുന്നതിന് പദ്ധതികൾ ആവിഷ്കരിക്കേണ്ടതും ആവശ്യമാണെന്ന് അദ്ദേഹം പറഞ്ഞു. മന്ത്രിയോടൊപ്പം പബ്ലിക് സെക്യൂരിറ്റി ചീഫ് താരീഖ് ബിൻ ഹസൻ അൽ ഹസൻ, സൈബർ സെക്യൂരിറ്റി സെന്‍റർ സി.ഇ.ഒ ശൈഖ് സൽമാൻ ബിൻ മുഹമ്മദ് ആൽ ഖലീഫ തുടങ്ങിയവരും ഉന്നത ഉദ്യോഗസ്ഥരും സന്നിഹിതരായിരുന്നു.

Tags:    
News Summary - Home Minister visits Cyber ​​Security Center

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.