ആഭ്യന്തര സഹമന്ത്രിയായി നിയമിക്കപ്പെട്ട ലഫ്. കേണൽ ആദിൽ ബിൻ ഖലീഫ ബിൻ ഹമദ് അൽഫാദിലിനെ ആഭ്യന്തര മന്ത്രി ജനറൽ ശൈഖ് റാശിദ് ബിൻ അബ്ദുല്ല ആൽ ഖലീഫ സ്വീകരിക്കുന്നു
പുതിയ സഹമന്ത്രിയെ ആഭ്യന്തര മന്ത്രി സ്വീകരിച്ചു
മനാമ: ഹമദ് രാജാവിന്റെ ഉത്തരവനുസരിച്ച് ആഭ്യന്തര സഹമന്ത്രിയായി നിയമിക്കപ്പെട്ട ലഫ്. കേണൽ ആദിൽ ബിൻ ഖലീഫ ബിൻ ഹമദ് അൽഫാദിലിനെ ആഭ്യന്തര മന്ത്രി ജനറൽ ശൈഖ് റാശിദ് ബിൻ അബ്ദുല്ല ആൽ ഖലീഫ സ്വീകരിച്ചു. പുതുതായി ചുമതലയേറ്റെടുത്ത അദ്ദേഹത്തിന് തന്റെ ഉത്തരവാദിത്തം ഭംഗിയായി നിർവേറ്റാനാകട്ടേയെന്ന് ആഭ്യന്തര മന്ത്രി ആശംസിച്ചു. ഹമദ് രാജാവ് തന്നെ ഏൽപിച്ച ഉത്തരവാദിത്തം നല്ലനിലയിൽ നിർവഹിക്കാൻ ശ്രമിക്കുമെന്ന് ആദിൽ ഫാദിൽ വ്യക്തമാക്കി. രാജ്യത്തിന് സേവനം ചെയ്യാൻ കിട്ടിയ അവസരമാണിതെന്നും അതിൽ ഏറെ അഭിമാനമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.