പ്രിൻസസ് സബീക്ക അന്താരാഷ്ട്ര സ്ത്രീ ശാക്തീകരണ അവാർഡ് കമ്മിറ്റി അംഗങ്ങളെ രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫ സ്വീകരിക്കുന്നു

പ്രിൻസസ് സബീക്ക അവാർഡ് കമ്മിറ്റി അംഗങ്ങളെ ഹമദ് രാജാവ് സ്വീകരിച്ചു

മനാമ: പ്രിൻസസ് സബീക്ക അന്താരാഷ്ട്ര സ്ത്രീ ശാക്തീകരണ അവാർഡ് കമ്മിറ്റി അംഗങ്ങളെ രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫ സ്വീകരിച്ചു.

അവാർഡ് കമ്മിറ്റി അധ്യക്ഷയും യു.എൻ സെക്രട്ടറി ജനറലിന്‍റെ അണ്ടർ സെക്രട്ടറിയുമായ ഡോ. സീമ സാമി ബഹൂഥിന്‍റെ നേതൃത്വത്തിലുള്ള സംഘത്തെയാണ് സാഫിരിയ്യ പാലസിൽ സ്വീകരിച്ചത്. വനിതകളുടെ ഉന്നമനത്തിനും പുരോഗതിക്കുമായി സ്ത്രീ ശാക്തീകരണ അവാർഡ് നിർവഹിച്ചുകൊണ്ടിരിക്കുന്ന പങ്ക് വളരെ വലുതാണെന്ന് ഹമദ് രാജാവ് വ്യക്തമാക്കി.

വനിത സുപ്രീം കൗൺസിൽ സെക്രട്ടറി ഹാല അൽ അൻസാരി, ഹമദ് രാജാവിന്‍റെ പ്രത്യേക പ്രതിനിധി ശൈഖ് അബ്ദുല്ല ബിൻ ഹമദ് ആൽ ഖലീഫ എന്നിവരും കൂടിക്കാഴ്ചയിൽ സന്നിഹിതരായിരുന്നു. അവാർഡ് ജേതാക്കളുടെ പേരുകൾ ബുധനാഴ്ച നടക്കുന്ന ചടങ്ങിൽ പ്രഖ്യാപിക്കും.


Tags:    
News Summary - HM King receives Princess Sabeeka Global Award jury

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.