Posted On
date_range Updated On
date_range ഹൃദയാഘാതം; വടകര സ്വദേശി ബഹ്റൈനിൽ നിര്യാതനായി
മനാമ: വടകര സ്വദേശി ഹൃദയാഘാതത്തെത്തുടർന്ന് നിര്യാതനായി. തിരുവള്ളുര്‍ സ്വദേശി നാറാണത്ത് അബ്‌ദുന്നാസർ (47) ആണ് മരിച്ചത്. 20 വർഷമായി ബഹ്റൈനിലുണ്ട്. ശനിയാഴ്ച രാത്രി മുഹറഖിലെ താമസസ്ഥലത്തുവെച്ച് നെഞ്ചുവേദന അനുഭവപ്പെടുകയായിരുന്നു. ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചു. മൃതദേഹം നാട്ടിലെക്ക് കൊണ്ടു പോകാനുള്ള നടപടി ക്രമങ്ങള്‍ കെ.എം.സി.സി മയ്യിത്ത് പരിപാലന വിങ്ങിന്റെ നേതൃത്വത്തിൽ നടന്നുവരുന്നു. ഭാര്യ: മുംതാസ്. മക്കൾ: ആൽഫിയ, ഫറാസ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.