"ഹർഷം" 2025-26 സ്വാഗതസംഘം രൂപവത്കരണത്തിൽനിന്ന്
മനാമ: വിവിധ പ്രോഗ്രമുകളോടു കൂടി ബഹ്റൈൻ ഒ.ഐ.സി.സി പത്തനംതിട്ട ജില്ല കമ്മിറ്റി സംഘടിപ്പിക്കുന്ന 'പത്തനംതിട്ട ഫെസ്റ്റ് ഹർഷം 2026' വിജയകരമാക്കാൻ 101 അംഗ സ്വാഗതസംഘം രൂപവത്കരിച്ചു. ജില്ല പ്രസിഡൻറ് അലക്സ് മഠത്തിലിന്റെ അധ്യക്ഷതയിൽ കൂടിയ യോഗം ഒ.ഐ.സി.സി ദേശീയ പ്രസിഡൻറ് ഗഫൂർ ഉണ്ണിക്കുളം ഉദ്ഘാടനം ചെയ്തു. വർക്കിംഗ് പ്രസിഡൻറ് ബോബി പാറയിൽ മുഖ്യ പ്രഭാഷണം നടത്തി. സംഘടന ജനറൽ സെക്രട്ടറി മനു മാത്യു, ദേശീയ കമ്മിറ്റിയുടെ ജനറൽ സെക്രട്ടറിയും ഫെസ്റ്റ് ചെയർമാനുമായ സയ്യിദ് എം.എസ്, ഫെസ്റ്റ് ജനറൽ കൺവീനർ ജീസൺ ജോർജ്, സെക്രട്ടറി വിനോദ് ഡാനിയേൽ, പാലക്കാട് ജില്ല പ്രസിഡൻറ് സൽമാനുൽ ഫാരിസ്, മലപ്പുറം ജില്ല പ്രസിഡൻറ് റംഷാദ് അയിലക്കാട് എന്നിവർ ആശംസകൾ അറിയിച്ച് സംസാരിച്ചു. ജില്ല ജനറൽ സെക്രട്ടറി ഷിബു ബഷീർ സ്വാഗതവും കോശി ഐപ്പ് നന്ദിയും പറഞ്ഞു.
ജില്ല കമ്മിറ്റിയുടെ നേതാക്കളായ ഇവൻറ് കോഡിനേറ്റർ അജി പി. ജോയ്, അനു തോമസ്, ബിബിൻ മാടത്തേത്ത്, സിബി അടൂർ, ബിനു മാമ്മൻ, വനിതാ വിങ് നേതാക്കളായ ശോഭ സജി, ബ്രൈറ്റ് രാജൻ, സിജി തോമസ് , ഷാജി ജോർജ്, പ്രിൻസ് ബഹന്നാൻ, ബിജു വർഗീസ്, റോബിൻ ജോർജ്, സജി മത്തായി, നോബിൾ റാന്നി, ഷാബു കടമ്പനാട്, അച്ചൻകുഞ്ഞ് എന്നിവർ നേതൃത്വം നൽകി.
ഫെസ്റ്റുമായി ബന്ധപ്പെട്ട് ജില്ലയിലെ അഞ്ച് നിയോജക മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തിലും വിവിധ സാംസ്കാരിക, കായിക മത്സരങ്ങൾ സംഘടിപ്പിക്കും. പ്രോഗ്രമുകളുടെ വിജയത്തിനായി 10 അംഗ സബ് കമ്മിറ്റികൾ നേതൃത്വം നൽകും.
സമാപന സമ്മേളനം ബഹ്റൈൻ കേരളീയ സമാജത്തിൽ ഫെബ്രുവരി ആിന് വൈകീട്ട് 5.30 മുതൽ നടക്കും. സമാപന യോഗത്തിൽ കേരളത്തിലെ കോൺഗ്രസിന്റ പ്രമുഖ നേതാക്കൾ പങ്കെടുക്കും.
സാമപന സമ്മേളനത്തിൽ ഫ്ലെവേഴ്സ് ചാനൽ കോമഡി ഫെയിം രാജേഷ് കൊട്ടാരത്തിൽ, ഹരി ഉദിമൂട്, സുജിത്ത് കോന്നി എന്നിവർ നേതൃത്വം നൽകുന്ന ടീം പത്തനംതിട്ടയുടെ കോമഡി ഷോയും വിവിധ കലാപരിപാടികളും ഉണ്ടായിരിക്കുമെന്ന് സംഘാടകർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.