ഹാർമോണിയസ്​ കേരള: കുട്ടികൾക്ക്​ ചിത്രരചന മത്​സരം 29 ന്​ ലുലു ധാനാമാളിൽ

മനാമ: ഗൾഫ്​ മാധ്യമം ഏപ്രിൽ 12 ന്​ സംഘടിപ്പിക്കുന്ന ഹാർമോണിയസ്​ കേരളയുടെ വിളംബരമായി മാർച്ച്​ 29 ന്​ സനാബീസ്​ ലുല ു ഹൈപ്പർമാർക്കറ്റിൽ കുട്ടികളുടെ വിവിധ തലങ്ങളിലായി ചിത്രരചന മത്​സരം സംഘടിപ്പിക്കും. ഒന്ന്​: പ്രായം അഞ്ച്​ മുതൽ ഒമ്പത്​ വയസ്​ പൂർത്തിയാകാത്തവർ വരെ. രണ്ട്​: ഒമ്പത്​ മുതൽ 12 വയസ്​ പൂർത്തിയാകാത്തവർവരെ. മൂന്ന്​: 12 മുതൽ 15 വയസ്​ പൂർത്തിയാകാത്തവർ വരെ. നാല്​: 15 മുതൽ 18 വയസ്​ തികയാത്തവർവരെ. കാറ്റഗറി ഒന്നിന്​ ചിത്രത്തിന്​ നിറം കൊടുക്കൽ മത്​സരമായിരിക്കും. ഇവർക്ക്​ ചിത്രമുള്ള പേപ്പർ മത്​സര സമയത്ത്​ നൽകും. മറ്റുള്ളവർക്ക്​ വിഷയം: അതിരുകളില്ലാത്ത മാനവികത. കളർ പെൻസിൽ, ക്രയോൺസ്​, വാട്ടർ കളർ എന്നിവ ഉപയോഗിക്കുന്നവർ ഇവയെല്ലാം കൊണ്ടുവരേണ്ടതാണ്​. ഡ്രോയിങ്​ കടലാസ്​ സംഘാടകർ നൽകും. പേര്​ രജിസ്​ട്രേഷൻ ഒാൺലൈൻ വഴിയായിരിക്കും. വിശദ വിവരങ്ങൾ അടുത്തദിവസം ഗൾഫ്​ മാധ്യമത്തിൽ പ്രസിദ്ധീകരിക്കും.
Tags:    
News Summary - harmonious kerala-bahrain-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.