ഹരിഗീതപുരം ബഹ്‌റൈൻ സൗജന്യ മെഡിക്കൽ ക്യാമ്പും ഹൃദയാരോഗ്യ സെമിനാറും നാളെ

​മനാമ: ബഹ്‌റൈനിലെ പ്രവാസികളുടെ ആരോഗ്യസംരക്ഷണത്തിനായി പവിഴ ദ്വീപിലെ ഹരിപ്പാട് നിവാസികളുടെ കൂട്ടായ്മയായ ഹരിഗീതപുരം ബഹ്‌റൈനും, മനാമ ഷിഫ അൽ ജസീറ ഹോസ്പിറ്റലും കൈകോർക്കുന്നു. പ്രവാസി കുടുംബങ്ങൾക്കായി തികച്ചും സൗജന്യമായ മെഡിക്കൽ ക്യാമ്പും ആരോഗ്യ ബോധവൽക്കരണ സെമിനാറും ജൂൺ 19 വെള്ളിയാഴ്ച രാവിലെ 8 മണി മുതൽ ഉച്ചയ്ക്ക് 12 മണി വരെ മനാമ ഷിഫ അൽ ജസീറ ഹോസ്പിറ്റലിൽ വെച്ച് നടക്കും.

​പ്രവാസികൾക്കിടയിൽ ഹൃദയ സംബന്ധമായ രോഗങ്ങൾ കൂടിവരുന്ന സാഹചര്യം കണക്കിലെടുത്ത്, പ്രത്യേക സെമിനാറും ഉണ്ടായിരിക്കും. പ്രമുഖ ഹൃദ്രോഗ വിദഗ്ദ്ധൻ ഡോ. സോണി പി. ജേക്കബ് ഇതിന് നേതൃത്വം നൽകും. പ്രവാസികൾക്ക് തങ്ങളുടെ സംശയങ്ങൾ നേരിട്ട് ചോദിക്കുവാനും സെമിനാറിൽ അവസരമുണ്ടാകും.

​ക്യാമ്പിൽ പ്രവാസികൾക്കായി ഒരുക്കിയിരിക്കുന്ന സൗജന്യ പരിശോധനകൾ: ഷുഗർ, ​കൊളസ്ട്രോൾ, യൂറിക് ആസിഡ്, ക്രിയാറ്റിനിൻ, ​എസ്.ജി.പി.ടി, ബി.പി & ബി.എം.ഐ പരിശോധന. പരിശോധനകൾക്ക് ശേഷമുള്ള സൗജന്യ ഡോക്ടർ കൺസൾട്ടേഷനും ക്യാമ്പിൽ പങ്കെടുക്കുന്നവർക്ക് ഹോസ്പിറ്റലിലെ മറ്റ് ലാബ് പരിശോധനകൾക്ക് 50% ഡിസ്‌കൗണ്ടും ലഭിക്കുന്നതായിരിക്കും.

തിരക്കുപിടിച്ച പ്രവാസി ജീവിതത്തിനിടയിൽ സ്വന്തം ആരോഗ്യം ശ്രദ്ധിക്കാൻ കഴിയാതെ പോകുന്നവർക്കായി ഒരുക്കുന്ന ഈ വലിയ നന്മപ്രവർത്തി ബഹ്‌റൈനിലെ മുഴുവൻ പ്രവാസി കുടുംബങ്ങളും പരമാവധി പ്രയോജനപ്പെടുത്തണമെന്ന് സംഘാടകർ അഭ്യർത്ഥിച്ചു. രജിസ്റ്റർ ചെയ്യാനും കൂടുതൽ വിവരങ്ങൾക്കും താഴെ പറയുന്ന നമ്പറുകളിൽ ബന്ധപ്പെടാം: സജിത് എസ്. പിള്ള: 3927 3880 ജയകുമാർ: 3982 4345 സനൽ കുമാർ: 3317 8851*

Tags:    
News Summary - Harigeethapuram Bahrain to hold free medical camp and heart health seminar tomorrow

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.