വഴക്കിനിടെ തലക്കടിയേറ്റ്​ ആലപ്പുഴ സ്വദേശി ബഹ്റൈനിൽ മരിച്ചു

മനാമ: ജോലി സ്ഥലത്ത് സുഹൃത്തുമായുണ്ടായ വാക്കുതർക്കത്തിനെ തുടർന്ന് ആലപ്പുഴ സ്വദേശി അടിയേറ്റു മരിച്ചു. ആലപ്പുഴ നൂറനാട് ഉളവക്കാട് സ്വദേശി സുഭാഷ് ജനാർദ്ദനൻ (49) ആണ് മരിച്ചത്. സ്വകാര്യ കമ്പനിയിൽ ഡ്രൈവർ ആയിരുന്നു.
ജുഫൈറിലെ ജോലി സ്ഥലത്താണ് സുഹൃത്തുമായി തർക്കമുണ്ടായതെന്ന് പറയപ്പെടുന്നു. തലക്ക് പരിക്കേറ്റ് ഗുരുതരാവസ്ഥയിലായ സുഭാഷിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഇതുമായി ബന്ധപ്പെട്ട് ഒരാളെ പോലീസ് കസ്റ്റഡിയിൽ എടുത്തതായി അറിയുന്നു.
Tags:    
News Summary - Gulf death- Gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.