മനാമ: ബഹ്റൈന്‍ സന്ദര്‍ശനത്തിന് എത്തിയ അമേരിക്കന്‍-യൂറോപ്യന്‍ കാര്യങ്ങള്‍ക്കായുള്ള ബ്രിട്ടീഷ് സഹ മന്ത്രി സര്‍ അലന്‍ ദോന്‍കാനെ ദക്ഷിണ മേഖല ഗവര്‍ണര്‍ ശൈഖ് ഖലീഫ ബിന്‍ അലി ബിന്‍ ഖലീഫ ആല്‍ ഖലീഫ സ്വീകരിച്ചു. ബഹ്റൈനും ബ്രിട്ടനും തമ്മിലുള്ള ബന്ധവും വിവിധ മേഖലകളിലെ സഹകരണവും ചര്‍ച്ച ചെയ്ത ഇരുവരും ദക്ഷിണ ഗവര്‍ണറേറ്റും ബ്രിട്ടനും തമ്മില്‍ സഹകരിക്കുന്നതിനുള്ള സാധ്യതകളും ആരാഞ്ഞു. താല്‍പര്യമുള്ള വിവിധ മേഖലകളില്‍ ഗവര്‍ണറേറ്റുമായി സഹകരിക്കാന്‍ ഒരുക്കമാണെന്ന് മന്ത്രി അലന്‍ വ്യക്തമാക്കി.
ബഹ്റൈനിലെ ബ്രിട്ടീഷ് അംബാസഡര്‍ സൈമണ്‍ മാര്‍ട്ടിന്‍, യു.കെയിലെ ബഹ്റൈന്‍ അംബാസഡര്‍ ശൈഖ് ഫവാസ് ബിന്‍ മുഹമ്മദ് ആല്‍ ഖലീഫ എന്നിവരും കൂടിക്കാഴ്ചയില്‍ സന്നിഹിതരായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.