?????? ????? ???????? ???????? ????????? ???????? ???????

ഗവൺമെൻറ്​ ഫോറത്തിന് തുടക്കമായി 

മനാമ: സർക്കാർ സ്ഥാപനങ്ങളുടെയും മന്ത്രാലയങ്ങളുടെയും പ്രതിനിധികളുടെ സാന്നിധ്യത്തില്‍ രണ്ടാമത് ഗവൺമ​െൻറ്​ ഫോറത്തിന് തുടക്കമായി. പ്രധാനമന്ത്രി പ്രിന്‍സ് ഖലീഫ ബിന്‍ സല്‍മാന്‍ ആല്‍ഖലീഫയുടെ രക്ഷാധികാരത്തില്‍ സംഘടിപ്പിച്ച േഫാറം ഉപപ്രധാനമന്ത്രി ശൈഖ് മുഹമ്മദ് ബിന്‍ മുബാറക് ആല്‍ഖലീഫ ഉദ്ഘാടനം ചെയ്തു. വിവിധ പദ്ധതികള്‍ മികച്ച രൂപത്തില്‍ നടപ്പാക്കുന്നതിനും സര്‍ക്കാർ പ്രവര്‍ത്തനം മെച്ചപ്പെടുത്തുന്നതിനുള്ള പദ്ധതികള്‍ രൂപപ്പെടുത്തുന്നതിനും ഇത് വഴിയൊരുക്കുമെന്നാണ് പ്രതീക്ഷയെന്ന് ഉദ്ഘാടന പ്രസംഗത്തിൽ ശൈഖ് മുഹമ്മദ് ബിന്‍ മുബാറക് ആല്‍ഖലീഫ പറഞ്ഞു. 2015-18 കാലയളവില്‍ സര്‍ക്കാര്‍ ആവിഷ്‌കരിച്ച സാമ്പത്തിക, മനുഷ്യ വിഭവ, സാമൂഹിക, അടിസ്ഥാന സൗകര്യ, പരിസ്ഥിതി വികസന മേഖലകളിലെ വിവിധ പദ്ധതികളുടെ പ്രവര്‍ത്തനം ഉൗർജിതമാക്കുന്നതും ഫോറം ലക്ഷ്യമിടുന്നതായി അദ്ദേഹം പറഞ്ഞു. 

രാജ്യത്തി​​െൻറയും ജനങ്ങളുടെയും സര്‍വതോന്മുഖമായ വളര്‍ച്ച ഉറപ്പുവരുത്താൻ ഇതുവഴി സാധിക്കും. മനുഷ്യ വിഭവ ശേഷി ശക്തമാക്കുന്നതിന് വിവിധ മാര്‍ഗങ്ങള്‍ അവലംബിക്കും.  ജനങ്ങളുടെ വളര്‍ച്ച രാജ്യത്തി​​െൻറ വളര്‍ച്ചയാണ്​. ജനങ്ങള​ുടെ കഴിവ് വളര്‍ത്തുന്നതിനും അത്​ ഉപയോഗപ്പെടുത്തുന്നതിനും കൂടുതല്‍ അവസരം സൃഷ്​ടിക്കും. രാജ്യത്തി​​െൻറ നിര്‍മാണ പ്രക്രിയയില്‍ അവരെ കൂടുതലായി ഉപയോഗപ്പെടുത്തും. തൊഴില്‍ വിപണിയില്‍ ശക്തമായ സാന്നിധ്യമായി അവരെ മാറ്റാൻ  ഫോറം ഉദ്ദേശിക്കുന്നു. 2019-2022 കാലഘട്ടത്തിലെ സര്‍ക്കാര്‍ പദ്ധതികള്‍ രൂപപ്പെടുത്തുന്നതിന് ഫോറം തീരുമാനങ്ങൾ അടിത്തറയാകുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. വിവിധ രംഗങ്ങളിൽ മികവ്​ പുലർത്തിയ സർക്കാർ സ്​ഥാപനങ്ങൾക്ക്​ ഫോറത്തിൽ കിരീടാവകാശിയും ഒന്നാം ​ഉപപ്രധാനമന്ത്രിയുമായ പ്രിൻസ്​ സൽമാൻ ബിൻ ഹമദ്​ ആൽ ഖലീഫ അവാർഡുകൾ നൽകി. അവാർഡ്​ നേടിയ സ്​ഥാപനങ്ങളും മ​ന്ത്രാലയങ്ങളും. അൽ റൗഥ പ്രൈമറി ഗേൾസ്​ സ്​കൂൾ, റബഅ അൽ അദവിയ പ്രൈമറി ഗേൾസ്​ സ്​കൂൾ (വിദ്യാഭ്യാസ എക്​സലൻസ്​ അവാർഡ്​), ഭവന മന്ത്രാലയം, ഗതാഗത^ടെലികമ്മ്യൂണിക്കേഷൻസ്​ മന്ത്രാലയം, വ്യവസായ, വ്യാപാര, ടൂറിസം മന്ത്രാലയം, ജനറൽ ഡയറക്​ടറേറ്റ്​ ഒാഫ്​  ട്രാഫിക്​, ആരോഗ്യ മന്ത്രാലയം, പരിസ്​ഥിതി കാര്യ സുപ്രീം കൗൺസിൽ.

Tags:    
News Summary - Government forum-bahrain-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.