സ്വർണവ്യാപാരത്തിൽ സജീവമായ മുന്നേറ്റം; വെള്ളിക്ക് ആവശ്യക്കാർ കുറഞ്ഞു

പ്രാദേശികമായ സംഘർഷാവസ്ഥകൾ നിലനിൽക്കുന്നുണ്ടെങ്കിലും സ്വർണ വിപണിയിലെ വാങ്ങലുകളും വിൽപ്പനയും സുസ്ഥിരമാണെന്ന് വ്യാപാരികൾ മനാമ: ബഹ്റൈനിൽ റബീഉൽ അവ്വൽ വിവാഹ സീസൺ അടുത്തെത്തിനിൽക്കെ രാജ്യത്തെ സ്വർണക്കടകളിൽ കച്ചവടം സജീവമാകുന്നു. അതേസമയം, വിലക്കുറവുണ്ടെങ്കിലും വെള്ളിയോടുള്ള ജനങ്ങളുടെ താൽപ്പര്യം വൻതോതിൽ ഇടിഞ്ഞതായി വ്യാപാരികൾ വ്യക്തമാക്കുന്നു. ശനിയാഴ്ച വൈകുന്നേരവും രാജ്യത്ത് 21 കാരറ്റ് സ്വർണവില ഒരു ഗ്രാമിന് ഏകദേശം 43 ദീനാർ എന്ന നിലയിൽ തുടർന്നു. അന്താരാഷ്ട്ര വിപണിയിൽ ഒരു ഔൺസ് സ്വർണത്തിന്റെ വില 4,044.63 ഡോളറിലാണ് രേഖപ്പെടുത്തിയത്.

പ്രാദേശികമായ സംഘർഷാവസ്ഥകൾ നിലനിൽക്കുന്നുണ്ടെങ്കിലും സ്വർണ വിപണിയിലെ വാങ്ങലുകളും വിൽപ്പനയും പൊതുവെ സുസ്ഥിരമാണെന്ന് കടയുടമകൾ പറയുന്നു. ഇതിനുപുറമെ, വിലയേറിയ ലോഹങ്ങളെ സുരക്ഷിത നിക്ഷേപ മാർഗ്ഗമായി കാണുന്നവരുടെ ഇടയിൽ സ്വർണക്കട്ടികൾക്കും ബാറുകൾക്കും ആവശ്യക്കാരുണ്ട്.

വില ഗ്രാമിന് 43 ദീനാറിലേക്ക് താഴ്ന്നത് കൂടുതൽ ഉപഭോക്താക്കളെ കടകളിലേക്ക് ആകർഷിച്ചതായി വ്യാപാരികൾ പറയുന്നു. വിപണിയിലെ ചാഞ്ചാട്ടങ്ങൾക്കിടയിൽ വില വീണ്ടും ഉയരുമെന്ന പ്രതീക്ഷയിലാണ് പലരും സ്വർണം വാങ്ങുന്നത്. വരാനിരിക്കുന്ന വിവാഹ സീസൺ മുന്നിൽ കണ്ട് വിവാഹ ആഭരണ സെറ്റുകൾക്ക് ആവശ്യക്കാർ കൂടിയിട്ടുണ്ടെന്നും അവർ കൂട്ടിച്ചേർത്തു.

എന്നാൽ, വെള്ളിയുടെ ആവശ്യകതയിൽ ഏകദേശം 80 ശതമാനത്തിന്റെ ഇടിവാണ് ഉണ്ടായിരിക്കുന്നതെന്നും വ്യാപിരികൾ വ്യക്തമാക്കി. മുൻപ് കിലോഗ്രാമിന് ഏകദേശം 1,400 ദീനാർ വരെയായിരുന്ന വെള്ളിയുടെ വില നിലവിൽ 800 ദീനാറോളം ആയി കുറഞ്ഞിട്ടും ആവശ്യക്കാർ കുറവാണ്.

പ്രാദേശിക സാഹചര്യങ്ങളും വേനലവധി കാലമായുള്ള യാത്രകളും കാരണം സ്വർണ വിൽപ്പനയിൽ ചെറിയ തോതിൽ മന്ദതയുണ്ടെങ്കിലും വിപണി പൊതുവെ സ്ഥിരത നിലനിർത്തുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Tags:    
News Summary - Gold trading, silver,

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.