മനാമ: കഴിഞ്ഞ ദിവസം രാത്രി ഗഫൂളിൽ തൊഴിലാളികൾ താമസിക്കുന്ന കെട്ടിടത്തിലുണ്ടായ തീപിടിത്തത്തില്‍ ഒരാള്‍ മരിച്ചു. ഏഴുപേർക്ക് പൊള്ളലേറ്റു.പഞ്ചാബ് സ്വദേശിയായ നരേഷ് കുമാര്‍ (45) ആണ് മരിച്ചത്. പൊള്ളലേറ്റവരെ സല്‍മാനിയ മെഡിക്കല്‍ കോംപ്ലക്‌സില്‍ പ്രവേശിപ്പിച്ചു. നരേഷ് കുമാര്‍ മരിച്ചത് പുക ശ്വസിച്ചാണെന്ന് കരുതുന്നു. ഗഫൂളിലെ 1225ാം റോഡിൽ ബ്ലോക്ക് നമ്പർ 312ലുള്ള കെട്ടിടത്തിലാണ് അഗ്നിബാധയുണ്ടായത്.
മഞ്ജിത് സിങ്ങ് (25), ഇമ്രാന്‍(33), ലഖന്‍ ബര്‍സിങ്ങ് (21), പ്രജബ് സിങ്ങ് (49), രജീബ് കുമാര്‍ എന്നിവരാണ് ആശുപത്രിയിലുള്ളവരിൽ ചിലർ. ബുധനാഴ്ച രാത്രി 10.30 ഓടെ തൊഴിലാളികള്‍ ഉറങ്ങിയ ശേഷമാണ് പൊടുന്നനെ തീ പടര്‍ന്നത്.ഇൗ സമയത്ത് ഏഷ്യക്കാരായ 45 പേര്‍ കെട്ടിടത്തിലുണ്ടായിരുന്നു. തീപിടിത്തത്തിെൻറ കാരണം വ്യക്തമല്ല.സിവിൽ ഡിഫൻസ് സംഘം എത്തിയാണ് തീയണച്ചത്. അപകടത്തില്‍ പെട്ടവർക്ക് സഹായകവുമായി ഇന്ത്യന്‍ കമ്യൂണിറ്റി റിലീഫ് ഫണ്ട് (െഎ.സി.ആർ.എഫ്) രംഗത്തുണ്ട്. തൊഴിലാളികൾക്ക് പുതിയ താമസ സംവിധാനം ഒരുക്കുന്നതിനും ശ്രമം തുടങ്ങിയിട്ടുണ്ട്.
ഭക്ഷണവും മറ്റു സഹായങ്ങളും എത്തിച്ചുവരികയാണെന്ന് ഐ.സി.ആർ.എഫ് വൃത്തങ്ങൾ പറഞ്ഞു. തൊഴിലാളികള്‍ക്ക് അടുത്തുള്ള റസ്റ്റോറൻറിൽ നിന്ന് ഭക്ഷണം കഴിക്കാനുള്ള സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്. ചൂട് കൂടിയതോടെ പലയിടത്തും തീപിടിത്തം തുടങ്ങിയിട്ടുണ്ട്. കഴിഞ്ഞ ദിവസം മനാമ ‘ബംഗാളി ഗല്ലി’ എന്നറിയപ്പെടുന്ന സ്ഥലത്ത് തീപിടിത്തമുണ്ടായിരുന്നു. ഇൗ സംഭവത്തെ തുടർന്ന് കെട്ടിടം അനധികൃതമായി വാടകക്കുനല്കിയതിെൻറ പേരിൽ രണ്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
സാധാരണ ജോലികൾ ചെയ്യുന്ന തൊഴിലാളികളെ ചില സ്ഥാപനങ്ങൾ വളരെ മോശം സാഹചര്യത്തിലാണ് താമസിപ്പിക്കുന്നത്. തൊഴിലാളിൾക്കായി ഒരുക്കുന്ന അക്കമഡേഷനിൽ സുരക്ഷ സംവിധാനങ്ങൾ ഒന്നുമില്ലാത്ത അവസ്ഥ നിലനിൽക്കുന്നുണ്ട്. ഇൗ പ്രശ്നം മുൻനിർത്തി ഏതാനും ആഴ്ചകൾക്ക് മുമ്പ് മനാമയിലെ ‘ഭൂത് ബിൽഡിങ്’ അധികൃതർ ഒഴിപ്പിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.