ഫ്ര​ൻ​ഡ്സ് സ്റ്റ​ഡി സ​ർ​ക്കി​ൾ പ​രി​പാ​ടി​യി​ൽ ജ​മാ​ൽ ന​ദ്‌​വി പ്ര​സം​ഗി​ക്കു​ന്നു

ഫ്ര​ൻ​ഡ്സ് സ്റ്റ​ഡി സ​ർ​ക്കി​ൾ പൊ​തു​പ്ര​ഭാ​ഷ​ണം സം​ഘ​ടി​പ്പി​ച്ചു

മ​നാ​മ: ഫ്ര​ൻ​ഡ്സ് സ്റ്റ​ഡി സ​ർ​ക്കി​ൾ ഈ​സ്റ്റ് റി​ഫ, വെ​സ്റ്റ് റി​ഫ യൂ​നി​റ്റു​ക​ൾ സം​യു​ക്ത​മാ​യി പൊ​തു​പ്ര​ഭാ​ഷ​ണം സം​ഘ​ടി​പ്പി​ച്ചു. ‘ഇ​സ്തി​ഖാ​മ​ത്ത്’ എ​ന്ന​വി​ഷ​യ​ത്തി​ൽ ജ​മാ​ൽ ന​ദ്‌​വി പ്ര​സം​ഗി​ച്ചു. ദൈ​വി​ക​മാ​ർ​ഗ​ത്തി​ൽ സ്ഥൈ​ര്യ​ത്തോ​ടെ​യും ധൈ​ര്യ​ത്തോ​ടെ​യും ഉ​റ​ച്ചു​നി​ൽ​ക്കു​ക എ​ന്ന​താ​ണ് ഇ​സ്തി​ഖാ​മ​ത്ത് എ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. വി​ശ്വാ​സി​ക​ളു​ടെ ജീ​വി​ത​ത്തി​ലെ സു​പ്ര​ധാ​ന അ​ടി​സ്ഥാ​ന​ങ്ങ​ളി​ൽ ഒ​ന്നാ​ണ് ഇ​ത്.

ഇ​തി​ലൂ​ടെ ഇ​ഹ​ലോ​ക​ത്തും പ​ര​ലോ​ക​ത്തും ജീ​വി​ത​വി​ജ​യ​വും ദൈ​വി​ക പ്രീ​തി​യും ക​ര​ഗ​ത​മാ​വും. പ്ര​ബോ​ധ​ന മാ​ർ​ഗ​ത്തി​ലൂ​ടെ മു​ന്നോ​ട്ടു​പോ​വു​മ്പോ​ൾ പ്ര​തി​സ​ന്ധി​ക​ളും പ​രീ​ക്ഷ​ണ​ങ്ങ​ളും വെ​ല്ലു​വി​ളി​ക​ളു​മു​ണ്ടാ​വും. അ​ത്ത​രം സ​ന്ദ​ർ​ഭ​ങ്ങ​ളി​ൽ അ​ടി​പ​ത​റാ​തെ ഉ​റ​ച്ചു​നി​ൽ​ക്കാ​നും വി​ശ്വാ​സി​ക​ൾ​ക്ക് സാ​ധി​ക്ക​ണ​മെ​ന്ന് അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു. പ​രി​പാ​ടി​യി​ൽ ഈ​സ്റ്റ് റി​ഫ യൂ​നി​റ്റ് പ്ര​സി​ഡ​ന്റ് അ​ബ്ദു​ൽ ശ​രീ​ഫ് മാ​സ്റ്റ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.സ​ക്കീ​ർ സ്വാ​ഗ​ത​വും മൂ​സ കെ. ​ഹ​സ​ൻ ന​ന്ദി​യും പ​റ​ഞ്ഞു. 

Tags:    
News Summary - Friends Study Circle

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.