വി​സ്മൃ​തി​യി​ലാ​കു​ന്ന പ​ണം​പ​യ​റ്റു​ക​ൾ

സാ​മൂ​ഹി​ക ജീ​വി​യാ​യ മ​നു​ഷ്യ​ന്റെ പ​ര​സ്പ​ര സ​ഹ​ക​ര​ണ​ത്തി​ന്റെ അ​ട​യാ​ള​ങ്ങ​ളാ​യി​രു​ന്നു ഒ​രു കാ​ല​ത്ത് പ​ണം​പ​യ​റ്റു​ക​ൾ. നാ​ട്ടി​ൻ​പു​റ​ങ്ങ​ളി​ൽ വ്യാ​പ​ക​മാ​യി​രു​ന്ന ഈ ​പ​ണ​മി​ട​പാ​ട് ചി​ല​യി​ട​ങ്ങ​ളി​ൽ ‘ കു​റി​ക്ക​ല്യാ​ണം’ എ​ന്നും അ​റി​യ​പ്പെ​ട്ടു. അ​ധി​ക​വും പ​ണം​പ​യ​റ്റ് ന​ട​ക്കു​ക നാ​ട്ടി​ലെ ചാ​യ​ക്ക​ട​ക​ളി​ലാ​വും. ക​ട​യു​ടെ മു​ന്നി​ൽ ഈ​ന്തു​പ​ട്ട നാ​ട്ടി​യി​ട്ടു​ണ്ടെ​ങ്കി​ൽ ഉ​റ​പ്പി​ക്കാം, അ​ന്ന​വി​ടെ പ​യ​റ്റാ​ണെ​ന്ന്. ചി​ല​പ്പോ​ൾ റെ​ക്കോ​ഡ് പാ​ട്ടു​മു​ണ്ടാ​വും. പ​യ​റ്റി​ന് വ​രു​ന്ന​വ​ർ​ക്ക് ചാ​യ​യും പ​ല​ഹാ​ര​ങ്ങ​ളു​മു​ണ്ടാ​വും. സാ​മ്പ​ത്തി​ക സ്ഥി​തി​യ​നു​സ​രി​ച്ച് അ​വി​ലും പ​ഴ​വും മു​ത​ൽ പൊ​റോ​ട്ട​യും ഇ​റ​ച്ചി​യും വ​രെ ന​ൽ​കു​ന്ന​വ​രു​ണ്ട്.

പ​ണം​പ​യ​റ്റ് ന​ട​ത്തു​ന്ന​വ​ർ​ക്ക് പ​ണം ന​ൽ​കാ​നു​ള്ള​വ​രെ ‘കു​റ്റി’ എ​ന്നാ​ണ് പ​റ​യു​ന്ന​ത്. 100 കു​റ്റി​യു​ണ്ടെ​ന്ന് പ​റ​ഞ്ഞാ​ൽ 100 പേ​ർ പ​ണം ന​ൽ​കാ​നു​ണ്ടെ​ന്ന​ർ​ഥം. ഇ​വ​ർ പ​ണം ഏ​റ്റി ന​ൽ​ക​ണം അ​താ​ണ് രീ​തി. പ​ല​രും ഇ​ര​ട്ടി പ​ണം കൂ​ട്ടി​ക്കൊ​ടു​ക്കും. ഇ​ന്നി​പ്പോ​ൾ പ​ണം​പ​യ​റ്റു​ക​ൾ ഏ​റ​ക്കു​റെ ഇ​ല്ലാ​താ​യി എ​ന്നു ത​ന്നെ പ​റ​യാം. ഇ​പ്പോ​ൾ ല​ക്ഷ​ങ്ങ​ൾ വേ​ണ​മെ​ങ്കി​ൽ പ​ലി​ശ​ക്ക് ക​ടം ത​രാ​ൻ ത​മി​ഴ​ന്മാ​ട​ക്കം ബൈ​ക്കു​ക​ളി​ൽ പാ​ഞ്ഞെ​ത്തും.

പ​ണം​പ​യ​റ്റു പോ​ലു​ള്ള സാ​മൂ​ഹി​ക സ്ഥാ​പ​ന​ങ്ങ​ളു​ടെ ത​ക​ർ​ച്ച ബ്ലേ​ഡു​കാ​ർ ത​ഴ​ച്ചു​വ​ള​രാ​നു​ള്ള മു​ഖ്യ കാ​ര​ണ​മാ​യി പ​റ​യാ​ൻ സാ​ധി​ക്കും. പ​ര​സ്പ​ര വി​ശ്വാ​സം, സ​ഹ​ക​ര​ണ മ​നോ​ഭാ​വം, സ​ഹ​വ​ർ​ത്തി​ത്വം തു​ട​ങ്ങി സ​മൂ​ഹ​ത്തി​ലു​ണ്ടാ​കേ​ണ്ട ന​ല്ല ഗു​ണ​ങ്ങ​ളാ​ണ് പ​ണം​പ​യ​റ്റു പോ​ലു​ള്ള കൂ​ട്ടാ​യ്മ​ക​ൾ ഇ​ല്ലാ​താ​കു​മ്പോ​ൾ ന​മു​ക്ക് ന​ഷ്ട​മാ​കു​ന്ന​ത്.

Tags:    
News Summary - forgetting Pana Payattu Culture

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.