ഡോ. ജിഹാദ്​ അബ്​ദുല്ല അൽ ഫാദെൽ

ഭക്ഷ്യ സുരക്ഷ മുഖ്യ ലക്ഷ്യം

ഭക്ഷ്യ സുരക്ഷാ സൂചികയിൽ ആദ്യ 25 റാങ്കിൽ ഉൾപ്പെടുന്നതിനുള്ള പദ്ധതി തയ്യാറാക്കി

മനാമ: ഭക്ഷ്യ സുരക്ഷാ സൂചികയിൽ ​ലോകത്തെ ആദ്യ 25 രാജ്യങ്ങളിൽ ഉൾപ്പെടുന്നതിനുള്ള കർമ പദ്ധതി തയാറാക്കി ബഹ്​റൈൻ.

ശൂറ കൗൺസിൽ സർവിസസ്​ കമ്മിറ്റി അധ്യക്ഷയും ആഫ്രിക്കയിലെയും അറബ്​ ലോകത്തെയും ഭക്ഷ്യസുരക്ഷക്കായുള്ള പാർലമെൻററി നെറ്റ്​വർക്ക്​ ഉപാധ്യക്ഷയുമായ ഡോ. ജിഹാദ്​ അബ്​ദുല്ല അൽ ഫാദെൽ ആണ്​ ഇക്കാര്യം അറിയിച്ചത്​.

പശ്ചിമേഷ്യക്കായുള്ള യുനൈറ്റഡ്​ നാഷൻസ്​ ഇക്കണോമിക്​ കമീഷനും ഇസാം ഫാരിസ്​ ഇൻസ്​റ്റിറ്റ്യൂട്ട്​ ഫോർ പബ്ലിക്ക്​​ പോളിസി ആൻഡ്​ ഇൻറർനാഷനൽ അഫയേഴ്​സും ചേർന്ന്​ സംഘടിപ്പിച്ച സെമിനാറിൽ പ്രബന്ധം അവതരിപ്പിക്കുകയായിരുന്നു അവർ. സാമൂഹിക നീതിയുടെ തത്ത്വങ്ങൾ ഭക്ഷ്യസുരക്ഷ നയങ്ങളിൽ സംയോജിപ്പിക്കുന്നതി​െൻറ അന്താരാഷ്​ട്ര അനുഭവങ്ങൾ അറബ്​ മേഖലക്ക്​ എങ്ങനെ പ്രയോജനപ്പെടുത്താമെന്ന പ്രമേയത്തിലാണ്​ സമ്മേളനം സംഘടിപ്പിച്ചത്​.

ആഗോള ഭക്ഷ്യ സുരക്ഷാ സൂചികയിൽ 2030ഒാ​െട ആദ്യ 25 റാങ്കിനുള്ളിൽ വരുകയാണ്​ ബഹ്​റൈ​െൻറ ലക്ഷ്യം. നിലവിൽ ആഗോള സൂചികയിൽ 49ാം സ്​ഥാനവും അറബ്​ ലോകത്ത്​ ആറാം സ്​ഥാനവുമാണ്​ രാജ്യത്തിനുള്ളത്​. അറബ്​ ലോകത്തെ ഭക്ഷ്യ നീതി സംബന്ധിച്ച കരട്​ നിയമം പൂർത്തിയാക്കുന്നതിന്​ പാർലമെൻററി നെറ്റ്​വർക്കി​െൻറ പിന്തുണ ഡോ. ജിഹാദ്​ അൽ ഫാദെൽ പ്രഖ്യാപിച്ചു. മനുഷ്യാവകാശങ്ങൾക്കായുള്ള അറബ്​ ഒബ്​സർവേറ്ററിയുടെ മാതൃകയിൽ അറബ്​ ഭക്ഷ്യസുരക്ഷക്കായി ഒരു സമിതി രൂപവത്​കരിക്കണമെന്ന നിർദേശം മുന്നോട്ടുവെക്കുന്നതിനുള്ള തയാറെടുപ്പുകൾ നടത്തിവരുകയാണെന്നും​ അവർ കൂട്ടിച്ചേർത്തു.

അറബ്​ ഭക്ഷ്യ സുരക്ഷ സൂചിക ആരംഭിക്കുകയായിരിക്കും സമിതിയുടെ പ്രവർത്തനങ്ങളിൽ ഒന്ന്​. അന്താരാഷ്​ട്ര സൂചികയുടെ മാനദണ്ഡങ്ങൾ അടിസ്​ഥാമാക്കിയാകും അറബ്​ സൂചികയും ആരംഭിക്കുക. അറബ്​ ലോകത്ത്​ ഭക്ഷ്യ സുരക്ഷ ഉറപ്പുവരുത്താൻ ഇൗ സൂചിക സഹായിക്കും.

ആധുനിക സാ​േങ്കതിക വിദ്യ, ഹരിത ഉൗർജം എന്നിവ സ്വായത്തമാക്കുന്നതിലൂടെ ഇൗ ലക്ഷ്യം കൈവരിക്കാൻ കഴിയുമെന്ന്​ അവർ വ്യക്​തമാക്കി.

Tags:    
News Summary - Food security is the main goal

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.