യാത്രക്കാർക്ക് നഷ്ടപരിഹാരം നൽകുമെന്ന് ഫ്ലൈ അദീൽ

റിയാദ്: കഴിഞ്ഞ ദിവസം റിയാദ് കിങ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ തിരക്ക് മൂലമുണ്ടായ യാത്രപ്രതിസന്ധിയിൽ ബുദ്ധിമുട്ടിയ യാത്രക്കാർക്ക്​ നഷ്​ടപരിഹാരം നൽകുമെന്ന്​ ഫ്ലൈ അദീൽ വിമാന കമ്പനി. തങ്ങളുടെ നിയന്ത്രണത്തിന് അതീതമായ കാരണങ്ങൾ മൂലമുണ്ടായ പ്രതിസന്ധിയിൽ ക്ഷമാപണം നടത്തുന്നതായി കമ്പനി അധികൃതർ അറിയിച്ചു. ഏഴു മണിക്കൂറിലധികം സമയം വിമാനം വൈകിയ യാത്രക്കാരെ അവരുടെ പുതുക്കിയ വിമാന ഷെഡ്യൂൾ ആവുന്നതുവരെ ഹോട്ടലിലേക്ക് മാറ്റിയിട്ടുണ്ട്. പ്രതിസന്ധിമൂലം വിമാന സർവിസ് റദ്ദാക്കിയ കാരണത്താൽ യാത്ര മുടങ്ങിയവർക്ക് അവരുടെ വിമാന ടിക്കറ്റിന്റെ തുക മുഴുവനായും മടക്കിനൽകുമെന്നും വിമാന ടിക്കറ്റിന് തുല്യമായ തുക നഷ്ടപരിഹാരമായി നൽകുമെന്നും കമ്പനി അറിയിച്ചു. വേനൽക്കാല സീസണും പെരുന്നാൾ അവധിയും കാരണം തിരക്ക് വർധിച്ചതാണ് പ്രതിസന്ധിക്ക് കാരണം.  

Tags:    
News Summary - Fly Adeel will compensate the passengers

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.