മനോജ് ജോർജ്, അഭിഷാദ് ഗുരുവായൂർ
‘ഗൾഫ് മാധ്യമവും’ ‘മീഫ്രണ്ടും’ ചേർന്നൊരുക്കുന്ന ‘ലൈഫ് ഈസ് ബ്യൂട്ടിഫുൾ’ നവംബർ ആറിന്
മനാമ: വർധിച്ചുവരുന്ന ജോലിത്തിരക്കുകൾക്കും ദൈനംദിന മാനസികസമ്മർദ്ദങ്ങൾക്കും മധ്യേ മനസ്സിന് ആശ്വാസവും പുതിയ ഊർജവും പകരാൻ ബഹ്റൈനിൽ മനോഹരമായ ഒരു സായാഹ്നമൊരുങ്ങുന്നു. ‘ഗൾഫ് മാധ്യമവും’ ‘മീഫ്രണ്ടും’ സംയുക്തമായി സംഘടിപ്പിക്കുന്ന ‘ലൈഫ് ഈസ് ബ്യൂട്ടിഫുൾ’ പ്രോഗ്രാം നവംബർ ആറിന് അദാരി പാർക്കിലെ ന്യൂ സീസൺ ഹാളിൽ നടക്കും. പ്രമുഖ മോട്ടിവേഷണൽ സ്പീക്കർ അഭിഷാദ് ഗുരുവായൂരും, ഗ്രാമി അവാർഡ് ജേതാവും പ്രശസ്ത വയലിനിസ്റ്റുമായ മനോജ് ജോർജും പങ്കെടുക്കുന്ന ചടങ്ങിൽ സമൃദ്ധമായ ഡിന്നറും ഒരുക്കിയിട്ടുണ്ട്.
മേഖലയിലെ നിലവിലെ സാഹചര്യങ്ങളും ജോലിസ്ഥലത്തെയും കുടുംബ അന്തരീക്ഷത്തിലെയും സംഘർഷങ്ങളും സൃഷ്ടിക്കുന്ന മാനസിക ആഘാതങ്ങൾ കുറയ്ക്കാനും, ബിസിനസ് മേഖലയിലെയുള്ളവരെയും, കുടുംബങ്ങളെയും, വ്യക്തിപരവുമായി പ്രവാസി മലയാളികൾക്ക് ഒത്തുകൂടി മനസ്സ് തുറക്കാനുമുള്ള വേദിയൊരുക്കുക എന്നതാണ് പരിപാടിയുടെ പ്രധാന ലക്ഷ്യം. ജീവിതലക്ഷ്യങ്ങൾ പ്രതിസന്ധികളിൽ തട്ടി ഉപേക്ഷിക്കാനുള്ളതല്ലെന്നും, സാഹചര്യങ്ങളെ പടിപടിയായി തരണം ചെയ്ത് മുന്നേറാനുള്ള മനക്കരുത്ത് കെട്ടിപ്പടുക്കേണ്ടതുണ്ടെന്നും ഓർമപ്പെടുത്തുന്നതാണ് ഈ സെഷൻ. ചേർത്തുവെപ്പുകളും പോസിറ്റീവായ വാക്കുകളും നാളത്തെ ജീവിതത്തിന് എത്രത്തോളം കരുത്തുപകരുമെന്ന് അനുഭവത്തിലൂടെ ബോധ്യപ്പെടുത്താൻ പ്രോഗ്രാമിന് സാധിക്കും.
സരസമായ ഭാഷണത്തിലൂടെയും ലളിതമായ അവതരണത്തിലൂടെയും കേൾവിക്കാരുടെ ഉള്ളിലെ മാനസികപ്രയാസങ്ങളെ മഞ്ഞുരുക്കുംപോലെ ഇല്ലാതാക്കാൻ ശ്രദ്ധേയനാണ് അഭിഷാദ് ഗുരുവായൂർ. വൈകീട്ട് 5.30-ന് ആരംഭിക്കുന്ന ചടങ്ങിൽ മോട്ടിവേഷണൽ സെക്ഷനുകൾക്കൊപ്പം സംഗീതവും ഉൾപ്പെടുന്ന വൈവിധ്യമാർന്ന എൻ്റർടൈൻമെൻ്റ് പരിപാടികളും ഒരുക്കിയിട്ടുണ്ട്. ഡിന്നറോട് കൂടിയ ഈ പ്രത്യേക പരിപാടിയിൽ പങ്കാളികളാകാനും ടേബിളുകൾ ബുക്ക് ചെയ്യാനും താഴെ പറയുന്ന മാർഗങ്ങൾ ഉപയോഗിക്കാം. ഓൺലൈൻ രജിസ്ട്രേഷന്: www.madhyamam.com/life-is-beautiful. ഫോൺ നമ്പർ: +973 3331 4378 | +973 3919 6661
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.