Posted On
date_range Updated On
date_range കോസ്‌വേയിൽ ഗതാഗത ക്രമീകരണം
മനാമ: ബഹ്‌റൈനിൽ നിന്നും സൗദി അറേബ്യയിലേക്ക് പോകുന്ന വാഹനങ്ങൾക്കായി പുതിയ ട്രാഫിക് ഡൈവേർഷൻ നടപ്പിലാക്കുന്നതായി അധികൃതർ അറിയിച്ചു. ഒക്ടോബർ 19, തിങ്കളാഴ്ച രാവിലെ 10 മുതൽ ഈ ഗതാഗത നിയന്ത്രണം നിലവിൽ വരും.
പുതിയ ടോൾ ഗേറ്റ് പദ്ധതിയുടെ ഭാഗമായാണ് ഈ നടപടിയെന്ന് കോസ്‌വേ അധികൃതർ വ്യക്തമാക്കി. യാത്രക്കാർ സുരക്ഷിതരായി യാത്ര ചെയ്യാനും റോഡിൽ സജ്ജീകരിച്ചിരിക്കുന്ന ഇൻഡിക്കേറ്റർ ബോർഡുകളും നിർദ്ദേശങ്ങളും കർശനമായി പാലിക്കാനും അധികൃതർ അഭ്യർത്ഥിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.