ദൃശ്യ പ്രജിത്തിനുള്ള ആദരം പിതാവ് പ്രജിത് പീതാംബരം ഏറ്റുവാങ്ങുന്നു 

എസ്.എസ്.എൽ.സി ഫുൾ എ പ്ലസ് നേടിയ ദൃശ്യ പ്രജിത്തിന് ആദരം

മനാമ: മുഹറഖ് കാസിനോ കൂട്ടായ്മ ബഹ്റൈന്റെ ആഭിമുഖ്യത്തിൽ 2025-2026 അധ്യയന വർഷത്തെ എസ്.എസ്.എൽ.സി പരീക്ഷയിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയ ദൃശ്യ പ്രജിത്തിനെ ആദരിച്ചു.

വിദ്യാർത്ഥിനി നാട്ടിലായതിനാൽ കുട്ടിയുടെ അസാന്നിധ്യത്തിൽ പിതാവ് പ്രജിത് പീതാംബരം കൂട്ടായ്മ ഭാരവാഹിയായ നിസാർ മാഹിയിൽ നിന്ന് മൊമെന്റോ ഏറ്റുവാങ്ങി. കൂട്ടായ്മയുടെ വിദ്യാഭ്യാസ പ്രോത്സാഹന പദ്ധതിയുടെ ഭാഗമായാണ് എല്ലാ വർഷവും അംഗങ്ങളുടെ കുട്ടികളിലെ മികച്ച വിജയം നേടുന്നവരെ ആദരിക്കുന്നത്. കൂട്ടായ്മയുടെ ഇത്തരം പ്രോത്സാഹനങ്ങൾ പ്രവാസി കുട്ടികൾക്ക് വലിയ ആത്മവിശ്വാസം നൽകുന്നതായി പ്രജിത് പീതാംബരം പറഞ്ഞു.

Tags:    
News Summary - Felicitation for Drishya Prajith, who scored Full A+ in SSLC

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.