മനാമ: പ്രവാസികൾക്കും അവരുടെ കുടുംബത്തിനും സാമ്പത്തിക സുരക്ഷിതത്വവും സാമ്പത്തിക ആസൂത്രണവും ഉറപ്പാക്കാൻ എക്സ്പാറ്റ്സ് ഫിനാൻഷ്യൽ സെക്യൂരിറ്റി ആൻഡ് ഇൻവെസ്റ്റ്മെന്റ് ഓപർചുണിറ്റീസ് എന്ന വിഷയത്തിൽ പ്രവാസി വെൽഫെയർ ബോധവത്കരണ പരിപാടി സംഘടിപ്പിക്കുന്നു.
നവംബർ എട്ടിന് വൈകീട്ട് അഞ്ചുമണിക്ക് ഉമ്മുൽ ഹസം കിംസ് ഹെൽത്ത് സെന്റർ ഓഡിറ്റോറിയത്തിൽ നടക്കുന്ന എക്സ്പേർട്ട് ടോക്കിൽ പ്രവാസി സമൂഹത്തെ സമ്പാദ്യ ശീലത്തിലേക്ക് കൊണ്ടുവരുന്നതിൽ പ്രധാന പങ്ക് വഹിച്ച പ്രവാസി ബന്ധു കെ.വി. ഷംസുദ്ദീൻ സദസ്സുമായി സംസാരിക്കും.
ബര്‍ജീല്‍ ജിയോജിത് ഫിനാന്‍ഷ്യല്‍ സര്‍വിസസിന്റെ ഡയറക്ടര്‍ കൂടിയായ കെ.വി. ഷംസുദ്ദീൻ നയിക്കുന്ന എക്സ്പേർട്ട് ടോക്കിൽ മുൻകൂട്ടി രജിസ്റ്റർ ചെയ്തവർക്ക് മാത്രമാണ് പ്രവേശനം ഉണ്ടാവുക. കൂടുതൽ വിവരങ്ങൾക്ക് 36710698 / 39264430 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണന്ന് പ്രോഗ്രാം കോഓഡിനേറ്ററും പ്രവാസി വെൽഫെയർ സെക്രട്ടറിയുമായ മസീറ നജാഹ് അറിയിച്ചു. എക്സ്പേർട്ട് ടോക്കിൽ പങ്കെടുക്കുന്നതിന് ഇതോടൊപ്പം ചേർത്തിട്ടുള്ള ലിങ്കിൽ രജിസ്റ്റർ ചെയ്യാവുന്നതാണ്. https://docs.google.com/forms/d/e/1FAIpQLSeKRm25Ez3GVuct4H8b4SHJS7TmrGgJsQM_xqHB16x9QSUj0Q/viewform?usp=sf_link.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.