മനാമ: ബഹ്റൈൻ അന്താരാഷ്ട്ര പ്രതിരോധ എക്സിബിഷനും സമ്മേളനത്തിനും (ബിഡെക്^2017) സനാബിസിലെ എക്സിബിഷൻ സെൻററിൽ തുടക്കമായി. നാളെ വരെ തുടരുന്ന പരിപാടിയിൽ 60 രാഷ്ട്രങ്ങളിൽ നിന്നായി 180ഒാളം സ്ഥാപനങ്ങൾ പെങ്കടുക്കുന്നുണ്ട്. പ്രദർശനത്തിൽ, കര, കടൽ, വ്യോമ പ്രതിരോധ രംഗങ്ങളിൽ ഉപയോഗിക്കുന്ന അത്യാധുനിക ഉപകരണങ്ങൾ ഒരുക്കിയിട്ടുണ്ട്. ഇതോടനുബന്ധിച്ച് മേഖലയിലെയും ലോകത്തെയും സുരക്ഷ പ്രതിസന്ധികൾ ചർച്ച ചെയ്യുന്ന ‘മിഡിൽ ഇൗസ്റ്റ് സൈനിക സഖ്യ സമ്മേളന’വും നടക്കുന്നുണ്ട്. റോയൽ കമാൻഡർ ബ്രിഗേഡിയർ ശൈഖ് നാസിർ ബിൻ ഹമദ് ആൽ ഖലീഫയാണ് പരിപാടിയുെട ഉദ്ഘാടനം നിർവഹിച്ചത്. തുടർന്ന് അദ്ദേഹം വിവിധ പവലിയനുകൾ സന്ദർശിച്ചു.
കിരീടാവകാശിയും ഒന്നാം ഉപപ്രധാമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫ പ്രദർശനം സന്ദർശിച്ചു. ഭീകരതക്കെതിരായ മുന്നേറ്റങ്ങളിൽ ബഹ്റൈൻ ശക്തമായി നിലയുറപ്പിക്കുമെന്ന സന്ദേശമാണ് ‘ബിഡെക്’ നൽകുന്നതെന്ന് കിരീടാവകാശി പിന്നീട് പ്രസ്താവനയിൽ പറഞ്ഞു. യമൻ ദൗത്യത്തിൽ സഖ്യസേനയിൽ ബി.ഡി.എഫ് സജീവ സാന്നിധ്യമാണ്. മേഖലയുടെ സ്ഥിരത ഉറപ്പാക്കാനും സൈനിക രംഗത്തെ മികവിനുമായി രാഷ്ട്രീയ^സൈനിക ബന്ധങ്ങൾ ശക്തമാക്കാൻ ‘ബിഡെക്’ പോലുള്ള വേദികൾ ഉപകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പ്രദർശനത്തിനെത്തിയ കിരീടാവകാശിയെ ബി. ഡി.എഫ് കമാൻഡർ ഇൻ ചീഫ് ഫീൽഡ് മാർഷൽ ശൈഖ് ഖലീഫ ബിൻ അഹ്മദ് ആൽ ഖലീഫ, ‘ബിഡെക്’ സുപ്രീം ഒാർഗനൈസിങ് കമ്മിറ്റി ചെയർമാനും റോയൽ ഗാർഡ് കമാൻഡറുമായ ൈശഖ് നാസിർ ബിൻ ഹമദ് ആൽ ഖലീഫ, റോയൽ ഗാർഡ്സ് സ്പെഷൽ ഫോഴ്സ് കമാൻഡർ ശൈഖ് ഖാലിദ് ബിൻ ഹമദ് ആൽ ഖലീഫ, മുതിർന്ന ഉദ്യോഗസ്ഥർ തുടങ്ങിയവർ ചേർന്ന് സ്വീകരിച്ചു.
ബഹ്റൈെൻറ വൈവിധ്യ സ്വഭാവമുള്ള സമ്പദ്വ്യവസ്ഥയുടെയും അടിസ്ഥാന സൗകര്യങ്ങളുടെയും സൗകര്യ പ്രദമായ വാണിജ്യ നിയമങ്ങളുടെയും പ്രതിഫലനമാണ് ‘ബിെഡക്’ എന്ന് ശൈഖ് ഖലീഫ ബിൻ അഹ്മദ് ആൽ ഖലീഫ പറഞ്ഞു. സൈനിക രംഗത്തെ പുരോഗതിക്കൊപ്പം മുന്നോട്ട്പോകാൻ എന്നും ശ്രമം നടത്തിയ രാജ്യമാണ് ബഹ്റൈൻ. രാജ്യത്തിെൻറ പ്രതിരോധ സംവിധാനങ്ങളെ ബലപ്പെടുത്തുന്നതിനും പരിപാടി ഉപകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. രാജാവ് ഹമദ് ബിൻ ഇൗസ ആൽ ഖലീഫയുടെ രക്ഷാകർതൃത്വത്തിൽ നടക്കുന്ന പരിപാടിയിൽ നവീന പ്രതിരോധ ഉപകരണങ്ങളുടെ പ്രദർശനമാണ് നടക്കുന്നത്. മിന സൽമാൻ പോർട്ട്, സാഖിർ നാഷണൽ ഗാർഡ് കേന്ദ്രം എന്നിവിടങ്ങളിലും പ്രദർശനമുണ്ട്. അറബ് സഖ്യസേനയുടെ പിന്തുണയോടെ നടത്തുന്ന സമ്മേളനത്തിൽ ‘നാറ്റോ’, യു. എൻ. സമാധാന സേന തുടങ്ങിയവരും ഇന്ത്യയിൽ നിന്നുൾപ്പെടെയുള്ള പ്രതിനിധികളും പെങ്കടുക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.