മനാമ: ബഹ്റൈൻ പ്രതിരോധ എക്സിബിഷനും സമ്മേളനവും (ബഹ്റൈൻ ഇൻറർനാഷണൽ ഡിഫൻസ് എക്സിബിഷൻ ആൻറ് കോൺഫറൻസ്^ബിഡെക് 2017) ഇന്ന് മുതൽ സനാബിസിലെ എക്സിബിഷൻ സെൻററിലും ഫോർ സീസൺസ് ഹോട്ടലിലുമായി നടക്കുമെന്ന് സംഘാടകർ വാർത്താസമ്മേളനത്തിൽ അറിയിച്ചു.ലോകത്തിെൻറ വിവിധ ഭാഗങ്ങളിലുള്ള 3,000ത്തോളം പ്രതിരോധ രംഗത്തെ പ്രമുഖർ പരിപാടിയിൽ പെങ്കടുക്കും. മേഖല നേരിടുന്ന പ്രധാന ഭീഷണികൾ, അതിനെ നേരിടാനുള്ള വഴികൾ, ഭീകരതക്കെതിരായ നീക്കങ്ങൾ തുടങ്ങിയ വിവിധ വിഷയങ്ങൾ സമ്മേളനത്തിൽ ചർച്ചയാകും.
രാജാവ് ഹമദ് ബിൻ ഇൗസ ആൽ ഖലീഫയുടെ രക്ഷാകർതൃത്വത്തിൽ നടക്കുന്ന പരിപാടിയിൽ കര, കടൽ,വ്യോമ മേഖലയിലെ നവീന പ്രതിരോധ ഉപകരണങ്ങളുടെ പ്രദർശനമുണ്ടാകും. മിന സൽമാൻ പോർട്ട്, സാഖിർ നാഷണൽ ഗാർഡ് കേന്ദ്രം എന്നിവിടങ്ങളിലും പ്രദർശനമുണ്ട്. മാറുന്ന ലോകത്തെ വെല്ലുവിളികൾ വിലയിരുത്തുന്ന സുപ്രധാന സമ്മേളനമാണ് നടക്കുന്നതെന്ന് ഒാർഗനൈസിങ് കമ്മിറ്റി മേധാവി ശൈഖ് അബ്ദുല്ല ബിൻ അഹ്മദ് ആൽ ഖലീഫ പറഞ്ഞു. ഭീഷണികളെ സംയുക്തമായി നേരിടാനുതകുന്ന പുതിയ വാതായനങ്ങൾ തുറക്കാൻ ചർച്ചകൾ ഉപകരിക്കും. ബഹ്റൈൻ ടൂറിസം ആൻറ് എക്സിബിഷൻസ് അതോറിറ്റി ചീഫ് എക്സിക്യൂട്ടിവ് ശൈഖ് ഖാലിദ് ബിൻ ഹമൂദ് ആൽ ഖലീഫ, റോയൽ ഗാർഡ് ഡപ്യൂട്ടി കമാൻഡർ ബ്രിഗേഡിയർ ഹമദ് അൽ നുെഎമി എന്നിവരും സന്നിഹിതരായിരുന്നു.ബഹ്റൈൻ ചർച്ചകളുടെയും സമാധാനത്തിെൻറയും ഇടമായി നിലനിർത്താനുള്ള ഭരണാധികാരികളുടെ നയത്തിെൻറ പ്രതിഫലനമെന്ന നിലക്കാണ് ഇത്തരമൊരു സമ്മേളനം നടക്കുന്നതെന്ന് ‘ബിഡെക്’ ചെയർമാനും റോയൽ കമാൻഡറുമായ ബ്രിഗേഡിയർ ശൈഖ് നാസിർ ബിൻ ഹമദ് ആൽ ഖലീഫ പ്രസ്താവനയിൽ പറഞ്ഞു.
സൗഹൃദ രാഷ്ട്രങ്ങളിൽ നിന്നുള്ള ഉന്നത പ്രതിനിധികൾ സമ്മേളനത്തിൽ എത്തും.ഇതിൽ, രാഷ്ട്രീയ, സൈനിക നേതാക്കളും നയതന്ത്രജ്ഞരുമുണ്ടാകും. അന്താരാഷ്ട്ര തലത്തിൽ പ്രശസ്തരായ 180ഒാളം നിർമാതാക്കളുടെ സാന്നിധ്യം പ്രദർശനത്തിലുണ്ടാകും. യമൻ ദൗത്യത്തിന് നേതൃത്വം നൽകുന്ന അറബ് സഖ്യസേനയുടെ പിന്തുണയോടെ നടത്തുന്ന സമ്മേളനത്തിൽ ‘നാറ്റോ’, യു.എൻ. സമാധാന സേന തുടങ്ങിയവരും ഇന്ത്യയിൽ നിന്നുൾപ്പെടെയുള്ള പ്രതിനിധികളും പെങ്കടുക്കും.പ്രദർശനവും സമ്മേളനവും ബുധനാഴ്ച സമാപിക്കും. പ്രതിരോധ പ്രദർശന രംഗത്ത് പ്രശസ്തരായ ക്ലാരിയൺ ഡിഫൻസ് ആൻറ് സെക്യൂരിറ്റി ഇവൻറ്സ് മാനേജിങ് ഡയറക്ടർ ടിം പോർട്ടറും വാർത്താസമ്മേളനത്തിൽ സന്നിഹിതനായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.