സംസ്​കാരയുടെ  ‘തൃശൂർ പൂരം’ തിമിർത്തു

മനാമ: തൃ​ശൂർ പ്രവാസികളുടെ സംഘടനയായ ‘സംസ്​കാര’യുടെ നേതൃത്വത്തിലുള്ള ത​ൃശൂർ പൂരാഘോഷം ബഹ്​​ൈറൻ കേരളീയം സമാജം അങ്കണത്തിൽ ഉജ്ജ്വലമായ അനുഭവമായി. ആനരൂപങ്ങൾ നിർമ്മിച്ച്​ അതിന്​ മുകളിൽ ആളിരുന്ന്​ കുടമാറ്റം ഉൾപ്പെടെ നടത്തിയപ്പോൾ മലയാളികൾക്ക്​ തൃശൂർ പൂരാങ്കണത്തിൽ എത്തിചേർന്ന അനുഭവമാണ്​ ഉണ്ടാക്കിയത്​.

തൃശൂർ പൂര നഗരിയുടെ മാതൃക പുന:സൃഷ്​ടിച്ചുകൊണ്ട്​ ആചാര ക്രമങ്ങൾ പാലിച്ചുകൊണ്ടാണ്​ പ്രവാസ പൂരം നടന്നത്​. മാസങ്ങളായുള്ള അദ്ധ്വാനവും അണിയറ ഒരുക്കങ്ങളുമാണ്​ ആയിരങ്ങളെ ആവേശത്തിലാക്കിയ പൂരം മാതൃകയെ വിജയത്തിൽ എത്തിച്ചത്​. വൈകു​േന്നരം നാല്​ മുതൽ കേളികൊ​േട്ടാടെ പൂരത്തി​​​െൻറ കൊടിയേറ്റം തുടങ്ങിയത്​. തുടർന്ന്​ എഴുന്നള്ളിപ്പിന്​ പഞ്ചാരിമേളം അകമ്പടിയായി.

ശിങ്കാരിമേളത്തോടെ കാവടിയാട്ടം,നാടൻ കലാരൂപങ്ങൾ എന്നിവ അണിനിരന്നുള്ള ചെറുപൂരവും നടന്നു. ഇതിനുശേഷം ഒരു മണിക്കൂർ ദൈർഘ്യം വരുന്ന ഇലഞ്ഞിത്തറ മേളത്തിൽ സന്തോഷ്​ കൈലാസി​​​െൻറ നേതൃത്വത്തിലുള്ള 101 പേർ അണിനിരന്നു. ഒടുവിൽ കുടമാറ്റവും ഡിജിറ്റൽ വെടി​ക്കെട്ടും നടന്നു. 

Tags:    
News Summary - events-bahrain-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.