Posted On
date_range Updated On
date_range ബഹ്റൈനിലെ സേവനമവസാനിപ്പിച്ച് മടങ്ങുന്ന ബ്രിട്ടൻ അംബാസഡറെ മന്ത്രി സ്വീകരിച്ചു
മനാമ: ബഹ്റൈനിലെ സേവനമവസാനിപ്പിച്ച് മടങ്ങുന്ന ബ്രിട്ടൻ അംബാസഡർ റോഡി ഡ്രാമോണ്ടിനെ തൊഴിൽ മന്ത്രി ജമീൽ ബിൻ മുഹമ്മദ് അലി ഹുമൈദാൻ സ്വീകരിച്ചു. ബഹ്റൈനും ബ്രിട്ടനും തമ്മിലുള്ള ബന്ധം ശക്തമാക്കുന്നതിന് അംബാസഡർ നൽകിയ സേവനങ്ങളെ മന്ത്രി അനുസ്മരിച്ചു. തൊഴിൽ മേഖലയിലടക്കം ബ്രിട്ടനുമായി സഹകരണം ശക്തമാക്കുന്നതിന് അംബാസഡർ നടത്തിയ ശ്രമങ്ങളെ മന്ത്രി പ്രശംസിച്ചു. തൊഴിൽ വിപണി പരിഷ്കരണ മേഖലയിൽ ബഹ്റൈൻ നടത്തിയ ശ്രമങ്ങൾ ഏറെ ശ്രദ്ധേയമാണെന്ന് അംബാസഡർ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.