ബി.എം.സി ‘ശ്രാവണ മഹോത്സവം’: പഴമയുടെ ഗൃഹാതുരത്വം ഉണർത്തി ഓണച്ചന്ത

മനാമ: ബി.എം.സിയുടെ ഈ വർഷത്തെ ഓണാഘോഷ പരിപാടിയായ 'ശ്രാവണ മഹോത്സവം 2026'ന്റെ ഭാഗമായി സംഘടിപ്പിച്ച ഓണച്ചന്ത വേറിട്ട അനുഭവമായി. ബി.എം.സി ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ ചെയർമാനും മാനേജിങ് ഡയറക്ടറുമായ ഫ്രാൻസിസ് കൈതാരത്ത്, കാത്തു സച്ചിൻ ദേവ്, ഇടത്തോടി ഭാസ്കരൻ, മുഹമ്മദ് തുടങ്ങിയവർ ചേർന്ന് നിലവിളക്ക് കൊളുത്തി പരിപാടി ഉദ്ഘാടനം ചെയ്തു.

ഫ്രാൻസിസ് കൈതാരത്തിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ശ്രാവണ മഹോത്സവം 2026 ജനറൽ കൺവീനർ ബിജു കൂരോപ്പട സ്വാഗതം ആശംസിച്ചു. അജി പി. ജോയ്, ഇ.വി. രാജീവൻ എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു. പഴമയുടെ ദൃശ്യശ്രവ്യ വിരുന്നൊരുക്കിയായിരുന്നു ബി.എം.സി ഓണച്ചന്ത സജ്ജീകരിച്ചിരുന്നത്.

പരമ്പരാഗത വസ്ത്രധാരണ രീതികളും നാടൻ പാട്ടുകളും പഴയകാല സ്റ്റാളുകളും ആഘോഷത്തിന് മാറ്റ് കൂട്ടി. തട്ടുകട, കള്ളുഷാപ്പ്, പച്ചക്കറിക്കട, മീൻ-ഇറച്ചി വില്പന കേന്ദ്രങ്ങൾ, പഴയകാല എസ്.ടി.ഡി ബൂത്ത്, മുച്ചീട്ടുകളി, കൈനോട്ടം, കള്ളനും പോലീസും കഥാപാത്രങ്ങൾ തുടങ്ങിയവ നാടൻ അന്തരീക്ഷം പുനഃസൃഷ്ടിച്ചു. തനി നാടൻ കേരളീയ വിഭവങ്ങളും വൈവിധ്യമാർന്ന ഓണപ്പലഹാരങ്ങളും ഓണച്ചന്തയിൽ ലഭ്യമായിരുന്നു. ജനറൽ കൺവീനർ മുഹമ്മദ് തൻസീറിന്റെ നേതൃത്വത്തിൽ ജോയിന്റ് കൺവീനർമാരായ ഷക്കീല മുഹമ്മദലി, മായാ അച്ചു, ഷംല നാസർ എന്നിവർ ചേർന്നാണ് ഓണച്ചന്തയുടെ സംഘാടനം നിർവ്വഹിച്ചത്.

Tags:    
News Summary - BMC 'Sravana Mahotsavam' evokes traditional nostalgia

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.