ഐ.സി എഫ് റിഫ റീജിയൻ മദ്രസ ഫെസ്റ്റ് ഇന്ന്

മനാമ: ഇന്ത്യൻ കൾച്ചറൽ ഫൗണ്ടേഷൻ (ഐ.സി എഫ് ) റിഫ റീജിയൻ കമ്മിറ്റിക്ക് കീഴിൽ പ്രവർത്തിക്കുന്ന മജ്മഉ തഅലീമിൽ ഖുർആൻ മദ്രസ്സ വിദ്യാർത്ഥികളുടെ കലാ മത്സരങ്ങൾ ' മദ്റസ ഫെസ്റ്റ് ' ഇന്ന് (വെള്ളി) ഹമദ് ടൗൺ കാനൂ ഹാളിൽ നടക്കും. സബ് ജൂനിയർ, ജൂനിയർ സീനിയർ വിഭാഗങ്ങളിലായി ഖിറാഅത്ത്, ഹിഫ്ള്, പ്രസംഗം, മലയാള ഗാനം, സംഘഗാനം, കളറിംഗ്, കഥ പറയൽ, പ്രശ്നോത്തരി, കാലിഗ്രാഫി, ചിത്ര രചന തുടങ്ങിയ വിവിധ ഇനങ്ങളിലാണ് മത്സരം നടക്കുക.

മദ്രസ വിദ്യാർത്ഥികളുടെ ദഫ് പ്രോഗ്രാമും ബുർദ്ധ ആലാപനവും ഉണ്ടായിരിക്കും. ഇസ്ലാമിക് എജ്യൂക്കേഷൻ ബോർഡ് ഓഫ് ഇന്ത്യ കഴിഞ്ഞ വർഷം നടത്തിയ പൊതു പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളേയും കഴിഞ്ഞ എസ്.എസ്.എൽ.സി പരീക്ഷയിൽ മികച്ച വിജയം കൈവരിച്ച മദ്രസ വിദ്യാർത്ഥികളേയും ചടങ്ങിൽ ആദരിക്കും.

Tags:    
News Summary - ICF Riffa Region Madrasa Fest today

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.