മനാമ: വിദ്യാഭ്യാസ,പരിശീലന രംഗത്തെ ഉന്നതാധികാര സമിതിയായ െഡവലപ്മെൻറ് ഒാഫ് എജ്യുക്കേഷൻ ആൻറ് ട്രെയിനിങ് സുപ്രീം കൗൺസിൽ യോഗം കഴിഞ്ഞ ദിവസം ഗുദൈബിയ പാലസിൽ ചേർന്നു. 2017^18 അക്കാദമിക വർഷത്തെ പദ്ധതികൾ യോഗം ചർച്ച ചെയ്തു. ബഹ്റൈൻ യൂനിവേഴ്സിറ്റിയുടെ വികസനം, സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ നിലവാരം, െതാഴിലധിഷ്ഠിത വിദ്യാഭ്യാസ മേഖല, പൊതുവിദ്യാഭ്യാസ സ്ഥാപനങ്ങളുടെ നില തുടങ്ങിയ കാര്യങ്ങൾ വിലയിരുത്തി.സുപ്രീം കൗൺസിൽ അധ്യക്ഷൻ ശൈഖ് മുഹമ്മദ് ബിൻ മുബാറക് ആൽ ഖലീഫ സന്നിഹിതനായിരുന്നു.അക്കാദമിക നിലവാരം വർധിപ്പിക്കാനായി അധ്യാപകരുടെയും സ്കൂൾ നേതൃത്വത്തിെൻറയും കാര്യക്ഷമത വർധിപ്പിക്കണമെന്ന് അദ്ദേഹം പറഞ്ഞു.അധ്യാപകന നിലവാരം വർധിപ്പിക്കാൻ സ്വീകരിക്കേണ്ട കാര്യങ്ങൾ ചർച്ചയായി. പ്രാദേശിക തൊഴിൽ വിപണിക്കനുസരിച്ചുള്ള നടപടികൾ സ്വീകരിക്കാൻ േകാളജുകൾക്ക് സാധിക്കണമെന്ന് ശൈഖ് മുഹമ്മദ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.