മനാമ: ബഹ്റൈൻ കേന്ദ്രമായി പ്രവർത്തിക്കുന്ന സംയുക്ത നാവിക സേനയുടെ നേതൃത്വത്തിൽ ഇതുവരെ 1.84 ബില്ല്യൺ ഡോളറിെൻറ മയക്കുമരുന്ന് പിടികൂടിയതായി വിവരം. 2002ലാണ് സംയുക്ത നാവിക സേനക്ക് (കമ്പയ്ൻഡ് മാരിടൈം ഫോഴ്സസ്^സി.എം.എഫ്) തുടക്കമിടുന്നത്. ഇതിൽ 32 നാവിക സേനകൾ അംഗങ്ങളാണ്. ചെങ്കടൽ, അറേബ്യൻ ഉൾക്കടൽ, ഇൗഡൻ ഉൾക്കടൽ, അറബിക്കടൽ, ഇന്ത്യൻ മഹാസമുദ്രം എന്നിവിടങ്ങളിലാണ് ഇവരുടെ സേവനം ലഭ്യമാക്കുന്നത്. ഭീകര വിരുദ്ധമുന്നേറ്റം, കള്ളക്കടത്ത് തടയൽ, സുരക്ഷിത കടൽ പാതയൊരുക്കൽ തുടങ്ങിയ കാര്യങ്ങളിലാണ് സേന ശ്രദ്ധ ചെലുത്തുന്നത്.
കഴിഞ്ഞ ദിവസം യു.എസ്. അഞ്ചാം കപ്പൽപടയുടെ കമാൻഡർ വൈസ് അഡ്മിറൽ കെവിൻ ഡോനിഗൻ പുതിയ വൈസ് അഡ്മിറൽ ജോൺ അക്വിലിനോക്ക് പദവി കൈമാറുന്ന ചടങ്ങിലാണ് മയക്കുമരുന്ന് വേട്ടയുടെ വിവരങ്ങൾ വെളിപ്പെടുത്തിയത്.ചടങ്ങിൽ പ്രധാനമന്ത്രി പ്രിൻസ് ഖലീഫ ബിൻ സൽമാൻ ആൽ ഖലീഫയെ പ്രതിനിധീകരിച്ച് ശൈഖ് ഖലീഫ ബിൻ റാഷിദ് ആൽ ഖലീഫ, ശൈഖ് ഇൗസ ബിൻ അലി ആൽ ഖലീഫ എന്നിവർ പെങ്കടുത്തു. ബഹ്റൈനിലെ യു.എസ്. നാവിക സേന സെൻട്രൽ കമാൻറിന് ഇറാഖിലെയും സിറിയയിലെയും െഎ.എസ്.വിരുദ്ധ നടപടികളിൽ നിർണായക സ്ഥാനമുണ്ടെന്ന് ചടങ്ങിൽ സംസാരിച്ച ജനറൽ വോട്ടൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.